വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി - Kairalinewsonline.com
Just in

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം

ദില്ലി: കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വൈകിട്ട് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മുന്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ്. ജൂലൈ 18 നാണ് നോമിനേഷന്‍ നല്‍കാനുള്ള അവസാന തീയതി. ഓഗസ്റ്റ് അഞ്ചിനാണ് തിരഞ്ഞെടുപ്പ്. നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി ഓഗസ്റ്റ് 10 അവസാനിക്കും.

To Top