ആക്രമിക്കപ്പെട്ട നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; തമിഴ് മാധ്യമങ്ങള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ - Kairalinewsonline.com
Just in

ആക്രമിക്കപ്പെട്ട നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; തമിഴ് മാധ്യമങ്ങള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍

നടിയുടെ പേരും ചിത്രവും ചില തമിഴ് മാധ്യമങ്ങള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു

തിരുവനന്തപുരം: തമിഴ് മാധ്യമങ്ങള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയതിനെതിരെയാണ് വിമര്‍ശനം. നടിയുടെ പേരും ചിത്രവും നല്‍കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ കത്തയച്ചു.

തമിഴ്‌നാട് വനിതാ കമ്മീഷനും പിആര്‍ഡി ഡയറക്ടര്‍ക്കുമാണ് സംസ്ഥാന വനിതാ കമ്മീഷന്‍ കത്തയച്ചത്. നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ കത്തില്‍ ആവശ്യപ്പെട്ടു. നല്‍കിയ വാര്‍ത്തകളിലെ പേരും ചിത്രവും ഉള്‍പ്പെടുത്തിയത് നീക്കം ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും ചില തമിഴ് മാധ്യമങ്ങള്‍ ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ കത്തയച്ചിരിക്കുന്നത്.

നേരത്തെ, നടിയുടെ പേര് സമൂഹമാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിച്ചതിന് നടന്‍ അജു വര്‍ഗീസിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

To Top