സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; കൂടുതല്‍ കോളേജുകള്‍ സര്‍ക്കാരുമായി കരാറിലെക്കെന്ന് സൂചന

തിരുവനന്തപുരം: ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണ്ണയ സമിതിയാണ് 85 ശതമാനം സീറ്റില്‍ 5 ലക്ഷം രൂപയും 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയും ഫീസ് തീരുമാനിച്ചത്. ഇത് സ്റ്റേ ചെയ്യണമെന്ന സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ്തിരക്കിട്ട ചര്‍ച്ചകളിലെക്ക് മാനേജ്‌മെന്റുകള്‍ കടന്നത്. കൂടുതല്‍ കോളേജുകള്‍ സര്‍ക്കാരുമായി കരാറിലെക്ക് എത്തുമെന്നാണ് നിലവിലെ സൂചന.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അടിയന്തര യോഗം ഇന്ന് ചേര്‍ന്നേക്കും. തുടര്‍ന്ന് ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണാനാണ് മാനേജ്‌മെന്റുകളുടെ നീക്കം. ഇതിനോടകംഎംഇഎസും സിഎസ്‌ഐ കോളേജ് കാരക്കോണവുമാണ് സര്‍ക്കാരുമായി കരാറിലെത്തിയത്. കോടതി തീരുമാനം എതിരായ സാഹചര്യത്തില്‍ ഒന്നുകില്‍ ഫീസ് നിര്‍ണ്ണയ സമിതി തീരുമാനിച്ച ഫീസില്‍ പ്രവേശനം നടത്തുക, അല്ലെങ്കില്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടന അംഗീകരിക്കുക എന്നതാണ് മാനേജ്‌മെന്റുകള്‍ക്ക് മുന്നില്‍ അവശേഷിക്കുന്നത്.

മാനേജ്‌മെന്റ് അസോസിയേഷന് കീഴിലെ കൂടുതല്‍ കോളേജുകളും പഴയ ഫീസ് ഘടന അംഗീകരിക്കാന്‍ സന്നദ്ധരാണെന്നാണ് സൂചന. പ്രവേശന നടപടികളിലെക്ക് കരാറിലെത്തിയ കോളേജുകള്‍ കടന്നു കഴിഞ്ഞു. ഈ മാസം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തമാസം ക്ലാസ് തുടങ്ങണമെന്നതിലാണ് വേഗത്തില്‍ തീരുമാനം കൈക്കൊള്ളുകയാണ് മാനേജ്‌മെന്റുകള്‍ ലക്ഷ്യം വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News