ദിലീപിന്റെ കുമരകത്തെ ഭൂമി ഇടപാട് സര്‍ക്കാര്‍ അന്വേഷിക്കുന്നു

കോട്ടയം: ദിലീപിന്റെ കുമരകത്തെ ഭൂമി ഇടപാട് സര്‍ക്കാര്‍ അന്വേഷിക്കുന്നു. കുമരകത്ത് പുറമ്പോക്ക് ഭൂമിയടക്കം വാങ്ങി മറിച്ചുവിറ്റെന്ന് ആരോപണമാണ് റവന്യൂവകുപ്പ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് റവന്യൂമന്ത്രി കോട്ടയം ജില്ലാകളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിലെ 190 സര്‍വേ നമ്പരില്‍ പുറമ്പോക്ക് അടക്കമുള്ള ഭൂമി ഹൗസ്‌ബോട്ട് ബിസിനസ് ലക്ഷ്യമിട്ട് 2007ലാണ് ദിലീപ് വാങ്ങുന്നത്. സഹോദരന്‍ അനൂപായിരുന്നു ഭൂമി വാങ്ങാന്‍ നേരിട്ടെത്തിയത്. കായല്‍ തീരം ഉള്‍പ്പെടുന്ന കയ്യേറ്റ ഭൂമിയാണിതെന്ന് അറിഞ്ഞിട്ടും ദിലീപ് ഭൂമി മറിച്ചുവിറ്റു. നാട്ടുകരുടെ പരാതിയെ തുടര്‍ന്ന് റീസര്‍വ്വെ അടക്കം ഉണ്ടാവുമെന്നറിഞ്ഞപ്പോഴാണ് ദിലീപ് സെന്റിന് 70000 രൂപ നിരക്കില്‍ ഭൂമി മറിച്ച് വിറ്റത്. പള്ളിച്ചിറ ഭാഗത്തും ദിലീപ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും കുമരകം സ്വദേശി ഷൈന്‍ പറഞ്ഞു.
ഭൂമി വില്‍പ്പന നടന്നെങ്കിലും ഇതില്‍ കയ്യേറ്റ ഭൂമിയുണ്ടെന്ന് വില്ലേജ് അധികൃതര്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല മറിച്ചുവിറ്റ ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമിയുമുണ്ടെന്ന വിവരം ബന്ധപ്പെട്ടവര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ കോടതി സ്‌പെഷല്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ചാണ് റവന്യൂമന്ത്രി കോട്ടയം ജില്ലാകളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News