രാമായണപാരായണം ചെയ്യുന്നവര്‍ക്ക് ശ്രദ്ധിക്കാം

കര്‍ക്കിടകമാസത്തില്‍ രാമായണ പാരായണം ഹൈന്ദവഭവനങ്ങളിലെ ശീലമാണ്. ശരീരത്തിനൊപ്പം മനസിനേയും ശുദ്ധിയാക്കാനുള്ള വഴിയാണിത്.രാമായണപാരായണത്തിന് ചില പ്രത്യേക ചിട്ടകളുണ്ട്. ഇതനുസരിച്ചു വേണം കൃത്യഫലം കിട്ടാന്‍ രാമായണം വായിക്കേണ്ടത്. രാമായണപാരായണത്തിന് ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നു നോക്കൂ.

1. നിത്യവും രാമായണം വായിക്കുമ്പോള്‍ യുദ്ധകാണ്ഡത്തിന്റെ അവസാന ഭാഗത്തുള്ള രാമായണമാഹാത്മ്യം കൂടി വായിച്ചു വേണം, അവസാനിപ്പിയ്ക്കാന്‍.
2. കേടു പറ്റാത്ത പുസ്തകമാണ് രാമായണപാരായണത്തിന് ഉപയോഗിക്കേണ്ടത്. കീറിയതോ കേടായതോ ആയ രാമായണം ഉപയോഗിയ്ക്കരുത്.
3. രാമായണം വായിക്കുമ്പോള്‍ അക്ഷരശുദ്ധിയും സ്ഫുടതയും വേണം. ഏകാഗ്രമായ മനസോടെ വേണം, രാമായണം വായിക്കാന്‍. വടക്കോട്ടു തിരിഞ്ഞിരുന്നു രാമായണം വായിക്കുന്നതാണ് ഏറെ നല്ലത്.
4. ഏതൊരു ഭാഗം വായിക്കുന്നതിനു മുന്‍പും ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗം വായിച്ചിരിയ്ക്കണം. നല്ല കാര്യങ്ങളില്‍ തുടങ്ങി നല്ല കാര്യങ്ങളില്‍ വേണം, ഒരു ദിവസത്തെ പാരായണം അവസാനിപ്പിയ്ക്കാന്‍. യുദ്ധം, കലഹം, മരണം തുടങ്ങിയ വിവരിയ്ക്കുന്നവയില്‍ നിന്നാകരുതെന്നര്‍ത്ഥം.
5. തലേ ദിവസം വായിച്ച അധ്യായം കൂടി വായിച്ചാണ് പിറ്റേന്നു വായന തുടങ്ങേണ്ടത്. സന്ധ്യയ്ക്കു രാമായണം വായിക്കുന്നത് ദോഷമാണെന്നൊരു വിശ്വാസമുണ്ട്. ഇത് ഹനുമാന്റെ കോപം വരുത്തിവയ്ക്കുമെന്നും വിശ്വാസം. എ്ന്നാല്‍ ഇതില്‍ വാസ്തവമില്ല. രാമായണം വായിക്കുമ്പോള്‍ ഹനമാനും എല്ലാ ദേവന്മാരും ഇതു കേള്‍ക്കാനിരിയ്ക്കുമെന്നും ഇതുകൊണ്ടവരുടെ സന്ധ്യാവന്ദനം മുടങ്ങുമെന്നതാണ് വിശ്വാസം. ഇതുകൊണ്ടാണ് സന്ധ്യാ സമയത്തു രാമായണം വായിക്കരുതെന്നു പറയുന്നത്.
6. രാമായണപാരായണം തുടങ്ങിയാല്‍ കര്‍ക്കിടകം കഴിയുന്നതിനു മുന്‍പ് വായിച്ചു പൂര്‍ത്തിയാക്കണമെന്നാണു വിശ്വാസം. തുടങ്ങി വച്ചാല്‍ അവസാനിപ്പിയ്ക്കുകയും വേണം. വിളക്കു കത്തിച്ചു വച്ചാണ് രാമായണം വായിക്കേണ്ടത്. ഏതു സമയത്തു വേണമെങ്കിലും രാമായണം വായിക്കാം.
7. കര്‍ക്കിടകമാസമല്ലെങ്കിലും ദിവസേനയുളള നാമജപത്തിനു ശേഷം അല്‍പനേരം രാമായണം വായിക്കുന്നതു നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News