കേരളത്തില്‍ ചെറിയ പാര്‍ട്ടിയാണെങ്കിലും ഏറ്റവും വലിയ അഴിമതി പാര്‍ട്ടിയെന്ന ഖ്യാതി ബിജെപിക്ക്; സംസ്ഥാന ബിജെപി നടത്തിയ വന്‍ അഴിമതികളിലൂടെ

പെട്രോള്‍ പമ്പ് അഴിമതി
വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ പമ്പുകള്‍ അനുവദിക്കാന്‍ കോടികള്‍ കൈപ്പറ്റിയെന്നാണ് നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നത്. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടുള്ള അഴിമതി തന്നെയായിരുന്നു അത് 18 കോടിയുടെ അഴിമതി പമ്പുകള്‍ അനുവദിക്കാന്‍ നേതാക്കള്‍ പാര്‍ട്ടി ഭാരവാഹികളോടുപോലും പണം ചോദിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ 18 കോടിയുടെ അഴിമതിയാണ് അന്ന് വെളിവായത്. കോടികള്‍ പാര്‍ട്ടിയുടെ പേരില്‍ പിരിച്ചെടുത്ത നേതാക്കള്‍ പാര്‍ട്ടിക്ക് നല്‍കിയതാകട്ടെ രണ്ട് കോടി മാത്രവും. ബാക്കി പണം നേതാക്കള്‍ തന്നെ കൈക്കലാക്കി.

തിരുവനന്തപുരം നഗരസഭയിലെ അഴിമതി
തിരുവനന്തപുരം നഗരസഭയിലെ അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷയായ സിമി ജ്യോതിഷ് ടെക്‌നോപാര്‍ക്കിലെ കമ്പനിക്ക് അനധികൃതമായി നികുതി ഇളവ് നല്‍കി. ജില്ലയിലെ മുതിര്‍ന്ന നേതാവാണ് അഴിമതിക്ക് പിറകില്‍ 88 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയതെന്നാണ് വിവരം.

സ്ഥാപനത്തില്‍ നിന്നും കൈക്കൂലി
തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു സ്ഥാപനത്തില്‍നിന്ന് അഞ്ചരക്കോടി രൂപ മുതിര്‍ന്ന നേതാവ് കൈക്കൂലി വാങ്ങിയത് പാര്‍ടിക്കുള്ളില്‍ വിവാദമായി . പാര്‍ട്ടി ഈ കേസ് അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ വെച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍ അധ്യക്ഷനായ കമ്മീഷനാണ് അന്വേഷണം നടത്തിയത്. എന്നാല്‍, സംസ്ഥാന നേതാവ് ഉള്‍പ്പെടെ പങ്കാളിയായ ഈ അഴിമതി കേസ് പുറത്തായാല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന നിരീക്ഷണത്തില്‍ കേസ് ഒതുക്കി. തിരുവനന്തപുരം സെല്ലിന്റെ അധ്യക്ഷനെ പുറത്താക്കി സംസ്ഥാന നേതാവിനെ സംരക്ഷിക്കുകയായിരുന്നു

വീടിനെ ചൊല്ലിയും ആക്ഷേപം
ബിജെപിയുടെ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയിലെ പ്രധാനമുഖമായ തിരുവനന്തപുരത്തുള്ള നേതാവിനെതിരെയാണ് ആരോപണം.തിരുവന്തപുരം നഗരത്തില്‍ കോടികള്‍ വില മതിക്കുന്ന ആഢംബര വീട് നിര്‍മ്മിക്കാന്‍ പണം എവിടെ നിന്ന് ലഭിച്ചുവെന്നാണ് പ്രവര്‍ത്തകരുടെ ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News