എം ജി കോളേജില്‍ SFI; പ്രതികാരവുമായി RSS; അര്‍ദ്ധരാത്രി SFI പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു

നെടുമങ്ങാട്: എം ജി കോളേജ് വിദ്യാര്‍ത്ഥിയായ എസ് എഫ് ഐ പ്രവര്‍ത്തകന്റെ വീട് ആര്‍ എസ് എസ്,ബി ജെ പി അക്രമിസംഘം അടിച്ചു തകര്‍ത്തു. നെടുമങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലേഖാ വിക്രമന്റെയും വിക്രമന്റെയും മകനും എം ജി കോളേജിലെ രണ്ടാംവര്‍ഷ ഹിന്ദി വിദ്യാര്‍ത്ഥിയുമായ പൂവത്തൂര്‍ ചെല്ലാങ്കോട് രേവതി ഭവനില്‍ വിഷ്ണുവിന്റെ വീടാണ് കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെ ബൈക്കിലെത്തിയ ഒരു സംഘം ആക്രമിച്ചത്.

വീട്ടിലെ കാര്‍പോര്‍ച്ചില്‍ കിടന്ന ഇന്നോവ കാറും ബൈക്കും മുന്‍വശത്തെ വാതിലും ജനാലചില്ലുകളും തകര്‍ത്തു.വിഷ്ണുവിനെ അപായപ്പെടുത്തുക എന്നലക്ഷ്യത്തിലാണ് അക്രമികള്‍ എത്തിയത്.വീടിനകത്തു കയറാന്‍ അക്രമികന്‍ ശ്രമിച്ചെങ്കിലും വാതില്‍ പൂര്‍ണ്ണമായും തുറക്കാനനുവദിക്കാതെ വീട്ടുകാര്‍ ചെറുത്തതിനാല്‍ കഴിഞ്ഞില്ല.എം ജി കോളേജില്‍ എസ് എഫ് ഐ യൂണിറ്റു രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ വൈരാഗ്യത്തില്‍ എ ബി വി പി,ആര്‍ എസ് എസ് അക്രമികള്‍ ചൊവ്വാഴ്ച കോളേജില്‍ നടത്തിയ ആക്രമണ പരമ്പരകളുടെ തുടര്‍ച്ചയാണ് വിഷ്ണുവിന്റെ വീടാക്രമണമെന്ന് പോലീസ് സംശയിക്കുന്നു.
അഞ്ചു ബൈക്കുകളിലാണ് അക്രമികള്‍ എത്തിയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ എത്തിയ സംഘം ഗേറ്റു തകര്‍ത്ത് അകത്തുകടന്ന് കാറുകളും ബൈക്കുകളും തകര്‍ക്കുകയായിരുന്നു.തുടര്‍ന്ന് വീട്ടു ജനാലകളും വാതിലുകളും തകര്‍ത്തു.വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു.വാളിക്കോടു വഴി ബൈക്കുകളിലാണ് അക്രമികള്‍ എത്തിയതെന്ന് ദൃസാക്ഷികളില്‍ ചിലര്‍ പറഞ്ഞു.

സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍,സി ദിവാരന്‍ എം എല്‍ എ,എസ് കെ ആശാരി,ജി ആര്‍ അനില്‍, സി പി ഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ ആര്‍ ജയദേവന്‍,നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍,ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് എസ് ബിജു എന്നിവര്‍ ആക്രമണം നടന്ന വീടുസന്ദര്‍ശിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ പൂവത്തൂരില്‍ പ്രകടനവും യോഗവും നടന്നു.മാങ്കോട് രാധാകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു.പാട്ടത്തില്‍ ഷെരീഫ് അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News