സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയച്ച കുടുംബശ്രീ കോര്‍ഡിനേറ്റര്‍ക്കെതിരെ നടപടി

കോഴിക്കോട് : സ്ത്രീകള്‍ അംഗങ്ങളായുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശമയച്ച കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ക്കെതിരെ നടപടി. കോഴിക്കോട് ജില്ലാ കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ എം സി മൊയ്തീനെ ചുമതലയില്‍ നിന്നും ഒഴിവാക്കി. ഇരുന്നൂറിലേറെ സ്ത്രീകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഉദ്യോഗസ്ഥന്‍ അയച്ച അശ്ലീലസന്ദേശം സ്‌ക്രീന്‍ ഷോട്ട് സഹിതം വാര്‍ത്തയായതിനെ തുടര്‍ന്നാണ് നടപടി.

’17-18 വയസ്സുള്ള പെണ്‍കുട്ടികളുടെ ലൈംഗീക ചിത്രങ്ങള്‍ അയക്കൂ’എന്ന സന്ദേശമാണ് കുടുംബശ്രീ അംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടി് അംഗങ്ങളെ ഉള്‍പ്പെടുത്തി മൈ ഹോം മൈ ഷോപ്പ് എന്ന പേരില്‍ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിലാണ് ഉദ്യോഗസ്ഥന്‍ അശ്ലീല സന്ദേശമയച്ചത്.

തൊട്ടുപിന്നാലെ ഇത് തന്റെ സുഹൃത്ത് അയച്ചതാണ് എന്ന് പറഞ്ഞു കൊണ്ട് ഉദ്യോഗസ്ഥന്റെ തിരുത്തല്‍സന്ദേശവും വന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവം ജില്ലയിലെ കുടുംബശ്രീ വൃത്തങ്ങളില്‍ ചര്‍ച്ചയായതോടെയാണ് പുറത്തറിഞ്ഞത്. ഹയര്‍സെക്കണ്ടറി അധ്യാപകനായിരുന്ന എം സി മൊയ്തീന്‍ ഡെപ്യൂട്ടേഷനായാണ് കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ ചുമതല വഹിച്ചു വന്നിരുന്നത്. കുടുംബശ്രീ ഡയറക്ടറുടെതാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News