‘പ്രധാനമന്ത്രി മറുപടി പറയണം’; ബിജെപി നേതാക്കളുടെ കോഴയില്‍ കേരള എംപിമാര്‍; ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം; കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് സീതാറാം യെച്ചൂരി

ദില്ലി: മെഡിക്കല്‍ കോളേജിനു കേന്ദ്രാനുമതി ലഭിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന് കണ്ടെത്തലില്‍ ലോക്‌സഭ സ്തംഭിച്ചു. വിഷയം സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന എം.പി രാജേഷ് എം.പിയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ഇതോടെ പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിഷേധത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു. അഴിമതിയില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.

അഞ്ച് കോടി ആറുപത് ലക്ഷം രൂപ കോഴ വാങ്ങി ബിജെപി നേതാക്കള്‍ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത വിഷയം സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് എംപി രാജേഷ് എം.പി അടിയന്തരപ്രമേയമായി ലോക്‌സഭയില്‍ ഉന്നയിച്ചു. സമാനരീതിയില്‍ നിരവധി പേരില്‍ നിന്നും നേതാക്കള്‍ കോഴ വാങ്ങിയിട്ടുണ്ടെന്നും, ഇപ്പോള്‍ പുറത്ത് വന്നത് മഞ്ഞ് മലയുടെ ഒരു ഭാഗം മാത്രമാണന്നും അടിയന്തരപ്രമേയത്തില്‍ ഉന്നയിക്കുന്നു.എന്നാല്‍ അടിയന്തരപ്രമേയ നോട്ടീസ് ലോക്‌സഭാ സ്പീക്കര്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ തള്ളി.ഇതോടെ കേരളത്തില്‍ നിന്നുള്ള ഇടത് കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി.

പ്രതിഷേധം ശക്തമായതോടോ ആദ്യം പതിനൊനന്നര വരെയും പിന്നീട് പന്ത്രണ്ട് മണി വരേയും രണ്ട് പ്രാവശ്യം നിറുത്തി വച്ചു പന്ത്രണ്ട് മണിയ്ക്ക് വീണ്ടും സമ്മേളിച്ചപ്പോള്‍ കോഴയില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസും അഭിപ്രായപ്പെട്ടു.എന്നാല്‍ ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ സ്പീക്കറും ശ്രമിച്ചെങ്കിലും അവസാനം കോഴ ആരോപണത്തില്‍ ആടിയുലഞ്ഞ ലോക്‌സഭ ഇന്നത്തേയക്ക് പിരിഞ്ഞു.സഭയിലുണ്ടായിരുന്ന പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ എം.പി രാജേഷിനടുത്ത് എത്തി ആരോപണത്തെക്കുറിച്ച് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.

പ്രതിപക്ഷ ആരോപണത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഇന്ന് സഭ പിരിഞ്ഞതെങ്കിലും വരും ദിവസങ്ങളിലും വിഷയം ഉയര്‍ത്താനാണ് ഇടത്പക്ഷ എം.പിമാരുടെ തീരുമാനം.ഇവരോടൊപ്പം കേരളത്തില്‍ നിന്നുള്ള മറ്റ് എം.പിമാരും ചേരുന്നതോടെ കോഴ വിവാദം വര്‍ഷകാല സമ്മേളനത്തില്‍ നിറഞ്ഞ് നില്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel