ഫിയറ്റ് പ്രിയങ്കരോട്; ജീപ്പുകള്‍ക്ക് 18 ലക്ഷം രൂപ വരെ കുറച്ചു

ഫിയറ്റിന്റെ അത്യാഡംബര ജീപ്പ് മോഡലുകളുടെ വില 18 ലക്ഷം രൂപ വരെ കുറച്ചു. ഡീസല്‍ പവേര്‍ഡ് റാംഗ്ലറിന് 7.14 ലക്ഷം രൂപ കുറഞ്ഞ് 64.45 ലക്ഷം രൂപയായി. ഗ്രാന്റ് ചെറോക്കിയുടെ വില 18.49 ലക്ഷം രൂപ വരെ കുറഞ്ഞു. 75.15 ലക്ഷമാണ് പുതിയ വില. ഡീസല്‍ പവേര്‍ഡ് ഗ്രാന്റ് ചെറോക്കിയുടെ വിലയില്‍ 18.24 ലക്ഷം രൂപ കുറവ് വരുത്തി. 85.15 ലക്ഷമാണ് പുതിയ വില. ഗ്രാന്റ് ചെറോക്കി എസ്ആര്‍ടിയുടെ വില 5 ലക്ഷം കുറച്ച് 1.07 കോടിയാക്കി. റാംഗ്ലര്‍ അണ്‍ലിമിറ്റഡ് പെട്രോള്‍ വെര്‍ഷന്റെ വിലയില്‍ 56 ലക്ഷത്തില്‍ തന്നെ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News