മെഡിക്കല്‍ കോഴയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കോടിയേരി; നടന്നത് രാജ്യവ്യാപക കുംഭകോണം; ഇപ്പോള്‍ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളുടെ അംഗീകാരത്തിനായി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ നടത്തിയ കോഴയിടപാട് ദേശീയതലത്തില്‍ നടത്തിയ അഴിമതിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോഴയിടപാടില്‍ കേന്ദ്ര, സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും പങ്കുണ്ട്.

ഇത് ബിജെപിയുടെ ആഭ്യന്തര കാര്യമല്ല, കുംഭകോണമാണ്. ബിജെപി നേതാവിനെ പുറത്താക്കിയത് ആരോപണം ശരിവയ്ക്കുന്നത് കൊണ്ടാണെന്നും കോടിയേരി പറഞ്ഞു. വലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് രാജ്യത്ത് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും കോടിയേരി പറഞ്ഞു. ഏഴു കോളേജുകളില്‍ നിന്നായി 10 കോടി രൂപ വീതം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വന്‍തോതില്‍ പണം പിരിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ചിരുന്നു. അതിനാല്‍ തന്നെ ഇത് ദേശീയതലത്തില്‍ നടത്തിയ വലിയ അഴിമതിയാണ്. കേന്ദ്ര ഭരണത്തിന്റെ തണലില്‍ ബിജെപി നേതാക്കള്‍ ക്രിമിനില്‍ സംഘങ്ങളായി മാറിയെന്നും കോടിയേരി പറഞ്ഞു.

ബിജെപി നേതാക്കള്‍ക്ക് സ്ഥാനം കിട്ടിയാല്‍ എന്തും ചെയ്യും എന്നതിന്റെ തെളിവ് പുറത്ത് വന്നുവെന്നും ബിജെപി അടിമുടി അഴിമതി പാര്‍ട്ടിയായി മാറിക്കഴിഞ്ഞെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News