സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുടെ എല്ലാ ഇടപാടുകളും അന്വേഷിക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്രത്തില്‍ ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള മെഡിക്കല്‍ കോളേജ് കോഴ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ നടത്തിയിട്ടുള്ള അഴിമതിയുടെ ചെറിയ ഒരു ഭാഗം മാത്രമേ ആകുന്നുള്ളുവെന്ന് ചെന്നിത്തല ചൂണ്ടികാട്ടി.

വെള്ളത്തില്‍ ആഴ്ന്നു കിടക്കുന്ന മഞ്ഞുമലയുടെ പുറത്തേക്ക് കാണുന്ന ചെറിയ അഗ്രം മാത്രമാണിത്. കാര്യം സാധിച്ചു കൊടുക്കുന്നതിനുള്ള കോഴ മുതല്‍ കള്ളനോട്ടടി വരെയുള്ള കുറ്റകൃത്യങ്ങളാണ് ഇപ്പോള്‍ ഒന്നിന് പുറകെ ഒന്നായി പുറത്തു വരുന്നത്. കേരളത്തില്‍ ബി.ജെ.പി അഴിമതിയുടെ ചെളിക്കുണ്ടിലാണ്ടു കിടക്കുകയാണ്. അഴിമതിയിലൂടെ വാരിക്കൂട്ടുന്ന പണത്തിന്റെ ചെറിയ ഒരു അംശം തിരഞ്ഞെടുപ്പ് രംഗത്ത് വാരിയൊഴുക്കി ജനങ്ങളില്‍ വിഭ്രമം സൃഷ്ടിച്ച് അധികാരം പിടിക്കാനുള്ള തന്ത്രമാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ കുത്തൊഴുക്കാണ് ബി.ജെ.പി നടത്തിയത്. ബി.ജെ.പി തന്നെ അവരുടെ പാര്‍ട്ടിക്കുള്ളില്‍ അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അധികാരം കിട്ടാത്തപ്പോള്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ അധിാകരം കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News