ഒടുവില്‍ ജസ്റ്റിന്‍ ബീബറിനും വിലക്ക്

മോശം പെരുമാറ്റത്തിന് പേരുകേട്ടവനെന്ന പേരിലാണ് ലോക പ്രശസ്ത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിനെ ചൈന വിലക്കിയിത്. ചുണ്ടനക്കി ആരാധകരെ പറ്റിക്കുന്ന താരത്തിന്റെ പാട്ട് വേണ്ടെന്ന് ചൈന പറയുന്നു.

പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ലോകം ചുറ്റുന്ന പോപ്പ് താരം ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്‍ഡൊനീഷ്യ, ജപ്പാന്‍, ഫിലിപ്പീന്‍സ്,സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളില്‍ പര്യടനം നടത്താനായിരുന്നു തീരുമാനം. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ചൈനയില്‍ പാടാനാകില്ലെന്ന് ഉറപ്പായി .

എന്നാല്‍ ബീബറിന്റെ ആരാധകര്‍ വിലക്കിനെതിരേ രംഗത്തെത്തിയതോടെ ബീജിങ് മുന്‍സിപ്പല്‍ ബ്യൂറോ ഓഫ് കള്‍ച്ചറിള്‍ വിശദീകരണവുമായി രംഗത്തെത്തി.ജസ്റ്റിന്‍ ബീബര്‍ വിവാദനായകനാണ്. അയാളുടെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും മുന്‍സിപ്പല്‍ ബ്യൂറോ ഓഫ് കള്‍ച്ചര്‍ പറയുന്നു.

വിദേശ രാജ്യങ്ങളില്‍ ബീബര്‍ പരിപാടി അവതരിപ്പിക്കുമ്പോഴെല്ലാം വിവാദങ്ങളുണ്ടാകാറുണ്ട്. ചൈനയിലെ സംഗീത പരിപാടികളുടെ വിപണി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ബീബറെപ്പോലെ മോശം പെരുമാറ്റമുള്ള കലാകാരന്‍മാരെ മാറ്റി നിര്‍ത്തുന്നതെന്നും ബീജിങ് മുന്‍സിപ്പല്‍ ബ്യൂറോ ഓഫ് കള്‍ച്ചര്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിശദമാക്കി.

പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ബീബര്‍ മുംബൈയില്‍ നടത്തിയ സംഗീത പരിപാടിയും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ബീബര്‍ പാടാതെ ചുണ്ടനക്കി ആരാധകരെ പറ്റിച്ചെന്നായിരുന്നു ആക്ഷേപം.
കോടിക്കണക്കിന് രൂപയാണ് പോപ്പ് ഗായകന്റെ സംഗീത പരിപാടിക്കായി സംഘാടകര്‍ മുടക്കുന്നത്. എന്നാല്‍ വിവാദങ്ങള്‍ തുടര്‍കഥയാവുന്നതും പലപ്പൊഴും കാണികളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ക!ഴിയാത്തതും ബീബറിന്റെ ആരാധകരെ നിരാശരാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News