ഇന്ത്യയുടെ ഹൃദയം കവര്‍ന്ന ഹര്‍മന്‍ പ്രീത് കൗറിനെ അപമാനിച്ചു? ; ധോണി വിവാദത്തില്‍ പുകയുന്നു

ദില്ലി: ഇന്ത്യന്‍ പെണ്‍പുലികള്‍ കങ്കാരുക്കൂട്ടത്തെ അടിച്ചോടിച്ച് വനിതാ ലോകകപ്പിന്റെ കലാശക്കളിക്ക് ഇടം നേടിയതിന്റെ ആഹഌദത്തിലാണ് രാജ്യം. ഓസ്‌ട്രേലിയയെ സെമിയില്‍ തകര്‍ത്തത് കായികപ്രേമികളുടെ ഹൃദയം കവര്‍ന്ന ഹര്‍മന്‍ പ്രീത് കൗറിന്റെ അവിസ്മരണീയ പ്രകടനത്തിലൂടെയായിരുന്നു. ഇതിഹാസ താരങ്ങളടക്കമുള്ളവര്‍ കൗറിന്റെ അവിശ്വസനീയ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.


സച്ചിനും സെവാഗും കോഹ് ലിയുമെല്ലാം അഭിനന്ദനപ്രവാഹവുമായി രംഗത്തെത്തിയപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി മാത്രം വിവാദത്തിലായിരിക്കുകയാണ്. ഇന്ത്യന്‍ പെണ്‍പുലികള്‍ ചരിത്ര വിജയം നേടി കലാശക്കളിക്ക് ഇടം നേടിയിട്ടും ധോണിമാത്രം ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല.

അഭിനന്ദിച്ച് രംഗത്തെത്തിയില്ലെന്ന് മാത്രമല്ല ഇന്ത്യ ചരിത്ര ജയം കുറിക്കുമ്പോള്‍ ധോണി സോഷ്യല്‍ മീഡിയയില്‍ തന്റെ ബിസിനസ് താല്‍പര്യങ്ങള്‍ പങ്കുവെയ്ക്കുന്ന തിരക്കിലായിരുന്നു. ട്വിറ്ററില്‍ സെവന്‍
പുതിയ ഷോറൂം റാഞ്ചിയില്‍ തുടങ്ങിയ വിവരമായിരുന്നു ധോണിക്ക് ഇന്ത്യന്‍ പെണ്‍പടയുടെ വിജയത്തേക്കാളും മഹത്തരം.

ഇതോടെ ആരാധകര്‍ ഒന്നടങ്കം മുന്‍ ഇന്ത്യന്‍ നായകനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അവിശ്വസനീയ ജയം നേടിയ ടീം ഇന്ത്യയെ അപമാനിക്കുകയാണ് ഇന്ത്യക്ക് വിശ്വ വിജയങ്ങള്‍ സമ്മാനിച്ച നായകന്‍ ചെയ്തതെന്നാണ് ആരോപണം. കൗറിനെയും മിതാലിയെയും സംഘത്തേയും അഭിനന്ദിച്ച് ധോണി രംഗത്തെത്താതത് ആരാധകര്‍ വലിയ കോലാഹലമാക്കിയിട്ടില്ല.

പക്ഷെ അതേ സമയത്ത് സെവന്റെ ഗുണഗണങ്ങള്‍ വര്ണിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.  ധോണിക്ക് ഇന്ത്യന്‍ പെണ്‍പടയ്ക്ക് അഭിനന്ദനവുമായി ഒരു ട്വീറ്റെങ്കിലും ചെയ്യാമായിരുന്നെന്നാണ് ആരാധകരുടെ പക്ഷം. എന്തായാലും ധോണി വിവാദത്തില്‍ പുകയുകയാണ്.


വനിതാ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ 31 റണ്‍സിനാണ് കങ്കാരുക്കൂട്ടത്തെ തോല്‍പിച്ചത്. 115 പന്തില്‍ പുറത്താകാതെ 171 റണ്‍സാണ് കൗര്‍ നേടിയത്. 20 ഫോറും ഏഴ് സിക്‌സും പിറന്ന ഇന്നിംഗ്‌സിന് കായികലോകം ഒന്നടങ്കം കയ്യടിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News