വാട്‌സ് ആപ് മാനസികാരോഗ്യത്തിന് നല്ലതോ

ഇന്ന് ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് വാട്‌സ് ആപ്പ്.മെസേജുകളും ഫോട്ടോകളും മെല്ലാം തന്നെ എളുപ്പം കൈമാറാമെന്ന പ്രത്യേകത തന്നെയാണ് വാട്‌സ് ആപ്പിനെ ആളുകള്‍ക്കിടയില്‍ ഇത്ര ജനപ്രിയമാക്കിയത്.
എന്നാല്‍ വാട്‌സാപ്പിനായി മാത്രം സമയം ചെലവഴിക്കുന്നു എന്നും, ഇതുവഴി ബന്ധങ്ങള്‍ അകന്നുപോകുന്നു എന്നും ഒരുകൂട്ടര്‍ പറയുമ്പോഴും അത്തരം പരാതികള്‍ കേട്ടാല്‍ ന്യായീകരിക്കാന്‍ നമുക്ക് കാരണങ്ങളുണ്ട്. എന്തെന്നാല്‍, വാട്ട്സ്ആപ്പ് നിങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലതാണത്രേ. ഇസ്രായേലിലെ ഹൈഫ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
 
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതു വഴി നാം കൂടുതല്‍ ആവിഷ്‌കരണ സാമര്‍ത്ഥ്യം ഉള്ളവരായിത്തീരും എന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഇസ്രായേലിലെ ഹൈഫ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതു വഴി നാം കൂടുതല്‍ ആവിഷ്‌കരണ സാമര്‍ത്ഥ്യം ഉള്ളവരായിത്തീരും എന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
 
വാട്ട്സ്ആപ്പിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന യുവാക്കള്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മിടുക്കരാകും എന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ആശയവിനിമയശേഷിയും സംവാദ ശേഷിയുമൊക്കെ പണ്ടത്തെതിനേക്കാള്‍ കൂടുമത്രേ.
 
വ്യക്തിഗത ചാറ്റുകളേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് ഗ്രൂപ്പ് ചാറ്റുകള്‍ എന്നാണ് പഠനത്തില്‍ പറയുന്നത്. ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയിലുള്ള വിശ്വാസ്യതയും സ്നേഹവും ഇതുവഴി വര്‍ദ്ധിക്കുമത്രേ.
 
വാട്ട്സ്ആപ്പ് ചാറ്റുകള്‍ നേരിട്ടുള്ള ചാറ്റുകളേക്കാള്‍ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും നല്‍കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.
 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here