എംഎല്‍എയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന ഇല്ല; ഏകാന്തവാസം ഒരുക്കി ജയില്‍ അധികൃതര്‍

തിരുവനന്തപുരം: പീഡന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന ഇല്ല, സഹതടവുകാരില്‍ നിന്ന് ഉപദ്രവം ഉണ്ടാവാതിരിക്കാന്‍ ജയില്‍ അധികൃതര്‍ എംഎല്‍എയ്ക്ക് ഏകാന്തവാസം ഒരുക്കിയിരിക്കുകയാണ്. എംഎല്‍എയെ ഇന്ന് സെല്ലിലേക്ക് മാറ്റും

ഇന്നലെ രാത്രി ഏട്ടരയോടെയാണ് കോവളം എംഎല്‍എ എം വിന്‍സെന്റിനെ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലെത്തിച്ചത്. നെയ്യാറ്റിന്‍കര ബാലരാമപുരം സ്വദേശിയായ വിന്‍സെന്റിന്റെ വീടിന് അടുത്തായ ജയിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. സുരക്ഷ കാരണങ്ങളാല്‍ മറ്റ് തടവുപുളളിക്കള്‍ക്കൊപ്പം അദ്ദേഹത്തെ പാര്‍പ്പിച്ചിട്ടില്ല.

ജയില്‍ അധികാരികള്‍ മീറ്റിംഗിനും മറ്റുമായി ഉപയോഗിക്കുന്ന മുറിയില്‍ ഇന്നലെ രാത്രിയില്‍ ഏകാന്തവാസത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ന് രാവിലയോടെ മറ്റ് തടവ്പുളളികള്‍ ഉളള സെല്ലിലേക്ക് അദ്ദേഹത്തെ മാറ്റുമെന്ന് ജയില്‍ അധികാരികള്‍ അറിയിച്ചു. ഭക്ഷണം വേണമൊ എന്ന് ജയില്‍ അധികാരികള്‍ ചോദിച്ചെങ്കിലും വേണ്ടന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കിടക്കാന്‍ ജയില്‍ അധികാരികള്‍ പായും, രണ്ട് പുതപ്പും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. രണ്ട് ഷര്‍ട്ടും രണ്ട് കൈലിയും ഒരു തോര്‍ത്തും, പേസ്റ്റും ബ്രഷും മാത്രമാണ് അനുവദിച്ചിരിക്കുന്നത്. എംഎല്‍എ എന്ന പരിഗണന അദ്ദേഹത്തിന് നല്‍കില്ലെന്നും എന്നാല്‍ തടവ്പുളളി അര്‍ഹിക്കുന്ന മാന്യമായ സമീപനം ജയിലില്‍ ഉണ്ടാവുമെന്നും ജയില്‍ അധികാരികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News