‘സെക്‌സി ദുര്‍ഗ’ നായിക രാജശ്രിയ്ക്കും ചിലത് പറയാനുണ്ട്

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ചിത്രമാണ് സനല്‍ കുമാര്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ. നിരവധി പുരസ്‌കാരങ്ങള്‍ നേടിയെങ്കിലും ഈ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തമാണ്. ഫെയ്‌സ്ബുക്കില്‍ സെക്‌സി ദുര്‍ഗ എന്ന പേര് പോലും പരാമര്‍ശിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ സെക്‌സി ദുര്‍ഗയ്ക്ക് നേരെയുള്ള പ്രചരണത്തിനെതിരെ നായിക രാജശ്രീ രംഗത്തെത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും സെക്‌സി ദുര്‍ഗ 22 അന്ത്രാഷ്ട്ര ചലച്ചിത്ര മേളകളിലായി അഞ്ചോളം പുരസ്‌കാരങ്ങള്‍ നേടിയ തിളക്കത്തിലാണ്.

ഫെയ്‌സ്ബുക്കില്‍ സെക്‌സി ദുര്‍ഗയെക്കുറിച്ച് എന്തിന് സംസാരിക്കണമെന്നും കേള്‍ക്കാന്‍ ആരാണുള്ളതെന്നും രാജശ്രീയുടെ പ്രതിഷേധ കുറിപ്പ്. ഫേസ്ബുക്ക് കമ്മൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സിന് ചേരുന്ന ആളല്ല താനെന്നും രാജശ്രീ രേഖപ്പെടുത്തുന്നു.

പേരാണ് ഈ ചിത്രത്തിന് വില്ലനായത്. സെക്‌സി ദുര്‍ഗയില്‍ അഭിനയിച്ചെന്ന കാരണത്താല്‍ രാജശ്രീ ദേശ്പാണ്ഡെക്കും വന്‍ അധിക്ഷേപം നേരിട്ടു. എന്നാല്‍ തനിക്ക് ലഭിച്ച അധിക്ഷേപ സന്ദേശങ്ങള്‍ ഫേസ്ബു്കകില്‍ പോസ്റ്റ് ചെയാനുള്ള ധീരത അവര്‍ കാണിച്ചുവെങ്കിലും അവരുടെ പോസ്റ്റുകള്‍ മാസ് റിപ്പോര്‍ട്ട് ചെയ്ത് നീക്കം ചെയ്യുകയാണുണ്ടായത്. ഫേസ്ബുക്ക് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിനെതിരാണെന്ന് കാണിച്ചാണ് രാജശ്രീയുടെ പോസ്റ്റ് നീക്കം ചെയ്തത്.

ഇന്ത്യന്‍ മാധ്യമങ്ങളെ പണം കൊടുത്ത് വലയിലാക്കാഞ്ഞതാവാം സെക്‌സി ദുര്‍ഗ ഇന്ത്യയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാഞ്ഞതെന്നും രാജശ്രീ അഭിപ്രായപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here