കണ്ണൂരില്‍ 51 ലീഗ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്

കണ്ണൂര്‍: യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് മൂസാന്‍കുട്ടി നടുവില്‍ അടക്കം 51 പേരാണ് കണ്ണൂരില്‍ മുസ്ലീം ലീഗ് വിട്ടത്. പുറത്തിപള്ളി കമ്മറ്റി യുടെ ധനാപഹരണവുമായി ബന്ധപ്പെട്ട് മൂസാന്‍ കതുട്ടി ഫേബുക്കില്‍ പോസ്റ്റിട്ടതോടെയാണ് ലീഗിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വന്നതെന്ന് ഇവര്‍ പറയുന്നു. പൊതുപ്രവര്‍ത്തകര്‍ സംശുദ്ധരാവണം സംശയാതീതരാവണം എന്നായിരുന്നു മൂസാന്‍കുട്ടിയുടെ പോസ്റ്റ്.

ഇതോടെ പുറത്തിപ്പള്ളി ധനാപഹരണം ചര്‍ച്ചയായി. ലീഗ് നേതാവ് താഹിര്‍ ജയിലിലുമായി. പുറത്ത് വന്ന നേതാവിനെ ലീഗ് നേതൃത്വം പച്ചമാലയിട്ട് സ്വീകരണവും നല്‍കി. ഇതോടെ അണികള്‍ അതൃപ്തി പ്രകടിപ്പിച്ചു തുടങ്ങി.

അതേസമയം, ലീഗ് സമീപകാലത്ത് സ്വീകരിച്ച കോണ്‍ഗ്രസ് വിധേയത്വവും ഉള്‍ക്കൊള്ളാന്‍ പറ്റില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഉറച്ചനിലപാട് സ്വീകരിക്കാന്‍ പറ്റാത്ത കെല്‍പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപ്പതിച്ചിട്ടും ലീഗ് നേതൃത്വം അതിനെതിരെ ഒരക്ഷരം പറയാന്‍ തയ്യാറാവാത്തതും ലീഗ് വിട്ട് സിപിഐഎമ്മില്‍ പ്രവര്‍ത്തിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു.

യൂത്ത് ലീഗ് നേതാവ് പി ജമാല്‍ അടക്കമുള്ള നേതാക്കള്‍ ഞായറാഴ്ച സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജനെ ജില്ലാ കമ്മറ്റി ഓഫിസില്‍ വന്ന് കാണുകയും പിന്നീട് വാര്‍ത്താസമ്മേളനം നടത്തുകയുമായിരുന്നു. ഈ മാസം 27, 28 തീയതികളില്‍ ഇവര്‍ക്ക് സിപിഐഎം സ്വീകരണം ഒരുക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരണ യോഗത്തില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News