പൊതുമാപ്പ് തിങ്കളാഴ്ച അവസാനിക്കും; എക്സിറ്റ് ലഭിച്ചവര്‍ ഉടന്‍ രാജ്യവിടണം: ജവാസാത്

സൗദി: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ രാജ്യകാരുണ്യത്തില്‍ അനധികൃതരായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് നല്‍കിയ പൊതുമാപ്പിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കും. അഞ്ച് ലക്ഷത്തി എഴുപത്തി രണ്ടായിരം പേര്‍ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി സൗദി ജവാസാത് വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ച് 29 നായിരുന്നു രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യം വിടുന്നതിനു മൂന്നു മാസത്തെ സമയ പരിധി നല്‍കിയത്. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍, ഹജ്ജ്, ഉംറ,സന്ദര്‍ശന വിസകളിലെത്തി അനധികൃതമായി തങ്ങുന്നവര്‍, അതിര്‍ത്തി വഴി നുഴഞ്ഞു കയറിവര്‍, അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്ത് പിടിക്കപെട്ടവര്‍ തുടങ്ങിയവര്‍ക്കു യാതൊരു ശിക്ഷാ നടപടികളില്ലാതെ രാജ്യം വിടുന്നതിനു പിന്നീട് രാജ്യത്ത് തിരിച്ചത്തുന്നതിനു പൊതുമാപ്പ്്അവസരം നല്‍കിയിരുന്നു.

സമയ പരിധി അവസാനിച്ചതോടെ ഇക്കഴിഞ്ഞ ജൂണ്‍ 25 വീണ്ടും ഒരുമാസം കൂടി പൊതുമാപ്പ് കാലാവധി നീട്ടി നല്‍കി കൊണ്ട് സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ ഉത്തരവു നല്‍കുകയായിരുന്നു.

പൊതുമാപ്പിന്റെ കാരുണ്യത്തില്‍ എക്സിറ്റ് ലഭിച്ചവര്‍ ഉടന്‍ രാജ്യം വിടണമെന്ന് സൗദി ജവാസാത് ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ ശക്തമായ പരിശോധനകളും ഇതിനകം എക്സിറ്റ് ലഭിച്ചവര്‍ ഉടനെ രാജ്യവിടണമെന്ന് ജാവാസാത് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി. റൈഡുകളുമുണ്ടാവുമെന്നും പിടിക്കപെടുന്നവര്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും ജവാസാത് മുന്നറിയിപ്പ് നല്‍കിയിരുന്നു.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News