സംസ്ഥാനത്തെ ഏഴു മെഡിക്കല്‍ കോളേജുകള്‍ക്ക് ഐഎംഎ അനുമതി നിഷേധിച്ചു; പട്ടികയില്‍ കോഴ വിവാദത്തില്‍പ്പെട്ട എസ്ആര്‍ മെഡിക്കല്‍ കോളേജും

ദില്ലി: സംസ്ഥാനത്തെ ഏഴു മെഡിക്കല്‍ കോളേജുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചു. മെഡിക്കല്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള കോളേജുകള്‍ക്ക് ഐഎംഎ പ്രവേശനാനുമതി നിഷേധിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് പ്രവേശനത്തിന് വിലക്ക്.

വര്‍ക്കല എസ്ആര്‍ കോളേജ്, ചെറുപ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജ്, ഡിഎം വയനാട്, തൊടുപുഴ അല്‍ അസ്ഹര്‍, മൗണ്ട് സിയോണ്‍ അടൂര്‍, ഇടുക്കി, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ എന്നിവയ്ക്കാണ് അനുമതിയില്ലാത്തത്. അടിസ്ഥാന സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് അനുമതി നല്‍കാത്തഞ്ഞത്.

ഇതോടെ കേരളത്തില്‍ ആയിരത്തില്‍ അധികം സീറ്റുകളില്‍ പ്രവേശനം നടക്കില്ല. ഈ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here