സ്വകാര്യചിത്രങ്ങളെക്കുറിച്ച് ചോദ്യം; ധനുഷ് മൈക്ക് വലിച്ചെറിഞ്ഞ് അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയി

സുചിലീക്ക്‌സ് പുറത്തുവിട്ട സ്വകാര്യചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതനായ ധനുഷ് ചാനല്‍ അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ടിവി 9 ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നാടകീയസംഭവങ്ങള്‍.

പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കിടെ ഹൈദരാബാദില്‍ എത്തിയപ്പോഴാണ് ധനുഷ് ടിവി 9 ചാനലിന് അഭിമുഖം നല്‍കിയത്. സിനിമയുടെ വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെ, അവതാരക സുചിത്ര കാര്‍ത്തിക് പുറത്തുവിട്ട ചിത്രങ്ങളെ കുറിച്ച് ചോദിക്കുകയായിരുന്നു. സുചി ലീക്ക്‌സ് മൂലം കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായില്ലേ എന്നായിരുന്നു ചോദ്യം. ഇതോടെയാണ് ‘ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റര്‍വ്യു’ എന്ന് പറഞ്ഞ് ലേപല്‍ വലിച്ചെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയത്.

തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് സുചി ലീക്ക്‌സ് എന്ന പേരില്‍ സുചിത്ര, താരങ്ങളുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ടത്. ധനൂഷിന് പുറമെ ഹന്‍സിക, ആന്‍ഡ്രിയ, തൃഷ, അനിരുദ്ധ് എന്നിവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. സംഭവത്തിനുശേഷം ആദ്യമായാണ് ഒരു അഭിമുഖത്തില്‍ ധനുഷിന് നേരെ ഇക്കാര്യത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News