ബെമല്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നില്ലെന്ന കേന്ദ്രവാദം തട്ടിപ്പ്; നിയന്ത്രണം വിട്ടുനല്‍കുന്നത് ഓഹരി പങ്കാളിത്തം ഉയര്‍ത്തി; അതും ഭൂമി വില കുത്തനെ വിലയിടിച്ച്

ദില്ലി: ബെമല്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നില്ലെന്ന സര്‍ക്കാര്‍ ന്യായീകരണം വന്‍ തട്ടിപ്പ്. ഓഹരി പങ്കാളിത്വം ഉയര്‍ത്തി ബെമലിന്റെ മാനേജ്‌മെന്റ് നിയന്ത്രണം സ്വകാര്യകമ്പനികള്‍ക്ക് വിട്ടുനല്‍കുകയാണ് സര്‍ക്കാര്‍. 46ശതമാനം ആയിരുന്ന സ്വകാര്യ പങ്കാളിത്തം 72ശതമാനമായാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. അതും ബെമലിന്റെ ഭൂമി വില കുത്തനെ വിലയിടിച്ച്.

സാങ്കേതികമായി ബെമല്‍ സ്വകാര്യകമ്പനികള്‍ക്ക് കൈമാറുന്നില്ലെന്ന് അവകാശപ്പെടുകയും ഒരേസമയം മാനേജ്‌മെന്റ് നിയന്ത്രണം പൂര്‍ണ്ണമായും സ്വകാര്യകുത്തകകള്‍ക്ക് നല്‍കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിരോധം വ്യോമയാനം ഖനനം റെയില്‍ മെട്രോ മേഖലയ്ക്ക് ആവശ്യമായ തന്ത്രപധാന ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ബെമലിന്റെ ഇത് വരെയുണ്ടായിരുന്ന സ്വകാര്യ പങ്കാളിത്വം 46ശതമാനം മാത്രമാണ്. 54ശതമാനം സര്‍ക്കാര്‍ പങ്കാളിത്തം നിലനിര്‍ത്തി പ്രതിരോധ മേഖലയ്ക്ക് കീഴിലെ സ്ഥാപനത്തിന്റെ നിയന്ത്രണം കൈകാര്യം ചെയ്തിരുന്നതും സര്‍ക്കാരാണ്.

എന്നാല്‍ സര്‍ക്കാരിന്റെ 54ശതമാനം ഓഹരിയില്‍ 26ശതമാനം കൂടിയാണ് ഇപ്പോള്‍ സ്വകാര്യ കമ്പിനകള്‍ക്ക് വില്‍ക്കുന്നത്. ഇതോടെ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിന്റെ സ്വകാര്യ ഓഹരി 72ശതമാനമായി വര്‍ധിക്കും. തന്ത്രപ്രധാന ഉപകരണങ്ങളുടെ നിര്‍മ്മാണം നടത്തുന്ന ബെമലിന്റെ മാനേജമെന്റ് നിയന്ത്രണവും സ്വാകാര്യ കമ്പനികള്‍ ഏറ്റെടുക്കും. അതും ഇക്കഴിഞ്ഞ വര്‍ഷം 1900കോടി രൂപ ലാഭം നേടി തന്ന പൊതുമേഖലാ സ്ഥാപനം.

ദില്ലി, മുംബൈ, ബംഗളൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളിലെ ബെമലിന്റെ ഭൂമി വില വെട്ടികുറച്ച് കാണിച്ചാണ് നെറ്റ് കാര്യങ് വാല്യൂ സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. 3500കോടിക്ക് അടുത്തുള്ള ബെമലിന്റെ ഭൂമിക്ക് സര്‍ക്കാര്‍ വിലയിട്ടിരിക്കുന്നത് 12.8കോടിക്ക്. ഭൂമിവില നൂറിലൊന്ന് കുറച്ച് 56,500 കോടി ആസ്ഥിയുള്ള ബെമലിന്റെ 26ശതമാനം ഓഹരി വില്‍ക്കുന്നത് 518 കോടി രൂപയക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here