ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

മൂന്ന് പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം മൈക്രോസോഫ്റ്റ് എംഎസ് പെയിന്റ് നിര്‍ത്തുന്നു. വിന്‍ഡോസ് 10ന്റെ അടുത്ത അപ്‌ഡേറ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടുന്ന സോഫ്റ്റ്‌വെയറുകളുടെ പട്ടിക പുറത്ത്് വിട്ടിരുന്നു. പട്ടികയില്‍ ആറാമതാണ് എം.എസ് പെയിന്റുള്ളത്.

ഉപഭോക്താക്കള്‍ക്കിടയില്‍ എം.എസ് പെയിന്റിന്റെ പ്രിയം കുറയുന്നുവെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നില്‍. എങ്കിലും ആവശ്യക്കാര്‍ക്ക് വിന്‍ഡോസ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും. എംഎസ് പെയിന്റ് ഇനി ഇല്ലെങ്കിലും മൈക്രോസോഫ്റ്റ് പുറത്തിറക്കിയ വിന്‍ഡോസ് ക്രിയേറ്റേഴ്‌സ് അപ്‌ഡേറ്റില്‍ പുതിയ 3ഉ പെയിന്റ് അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ 2ഡി ഇമേജ് എഡിറ്റിംഗ് ടൂളുകളും 3ഡി ഇമേജ് ക്രിയേറ്റിംഗ് ടൂളുകളുമുണ്ട്.

1985ല്‍ വിന്‍ഡോസ് 1.0ന് ഒപ്പമാണ് പെയിന്റിനെ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. വിന്‍ഡോസ് 95 കാലഘട്ടത്തില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ഒരുവലിയ വിഭാഗം പെയിന്റ് പ്രോഗ്രാമിനെയാണ് ആശ്രയിച്ചിരുന്നത്. പിന്നീട് ഫോട്ടോഷോപ്പ്, ജിംപ് തുടങ്ങിയവ സജീവമായതോടെ പെയിന്റിന്റെ തിളക്കം നഷ്ടമാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News