ആര്‍ത്തവം സ്ത്രീകള്‍ക്ക് മാത്രമോ? അല്ലെന്ന് ഈ കവി

ആര്‍ത്തവം സ്ത്രീകള്‍ക്ക് മാത്രമോ? അല്ലെന്നാണ് കവിയും കലാകാരനുമായ കാസ് ക്ലമ്മര്‍ പറയുന്നത്. ഭിന്നലിംഗക്കാര്‍ക്കും ഒരേസമയം സ്ത്രീ പുരുഷ സ്വഭാവം പ്രകടിപ്പിക്കുന്ന നോണ്‍ ബൈനറി വിഭാഗക്കാര്‍ക്കും ആര്‍ത്തവവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് ക്ലമ്മര്‍ പറയുന്നു.

ആര്‍ത്തവവും അതുമായി ബന്ധപ്പെട്ടുള്ള ശാരീരിക അസ്വസ്ഥതകകളും സ്ത്രീകള്‍ക്ക് മാത്രമല്ലെന്നാണ് ക്ലമ്മര്‍ പറയുന്നത്. ഇക്കാര്യം സമൂഹത്തെ അറിയിക്കാന്‍ ആര്‍ത്തവസമയത്തെ രക്തക്കറയുമായി ഇരിക്കുന്ന തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ക്ലമ്മര്‍.

സ്വയം സ്ത്രീയാണെന്ന് തിരിച്ചറിയാത്തവരിലും ആര്‍ത്തവമുണ്ടാകുന്നുണ്ട്. ഓരോ മാസവും ഒരു യുദ്ധത്തില്‍ ഏര്‍പ്പെടും പോലെയാണ് തന്റെ ആര്‍ത്തവദിനങ്ങളെന്ന് ഇദ്ദേഹം വിലപിക്കുന്നു. സ്വന്തം ശരീരത്തോടും തന്റെ സ്വത്വത്തെക്കുറിച്ച് സംശയമുന്നയിക്കുന്ന പൊതുസമൂഹത്തോടും ഒരു പോലെ മല്ലിടുന്ന അവസ്ഥ എത്രയോ ഭീകരമാണെന്ന് ക്ലമ്മര്‍ ഓര്‍മപ്പെടുത്തുന്നു. ടാമ്പൂണുകളില്‍ അഭയം തേടുകയാണ് ക്ലമ്മറെപ്പോലുള്ളവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News