റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു; കത്തിയത് സിം ഇടുന്നതിനിടെ; വീഡിയോ വൈറല്‍

ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി നോട്ട് ഫോര്‍ പൊട്ടിത്തെറിച്ചു. ബംഗളുരുവിലെ ഒരു മൊബൈല്‍ കടയില്‍ ഈ മാസം 17നാണ് സംഭവം.

കഴിഞ്ഞ മാസം ഇതേ കടയില്‍ നിന്ന് വാങ്ങിയ ഫോണില്‍ സിംകാര്‍ഡ് ഇടുന്നതുമായി ബന്ധപ്പെട്ട സംശയം തീര്‍ക്കുന്നതിനാണ് അര്‍ജുന്‍ എന്ന ഉപയോക്താവ് മൊബൈല്‍ ഷോപ്പിലെത്തിയത്. കടയുടമ പരിശോധിക്കുന്നതിനിടെ ഫോണ്‍ തീപന്തമായി മാറുകയായിരുന്നു. പേടിച്ചരണ്ട കടയുടമയും അര്‍ജുനും ഫോണ്‍ താഴെയിട്ടശേഷം ഓടിമാറി.

താഴെ വീണിട്ടും ഫോണ്‍ കത്തുന്നത് തടുര്‍ന്നതോടെ തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെ കടയുടമ ചവുട്ടിക്കെടുത്തി. തീപിടുത്തത്തില്‍ കൈയ്ക്ക് നിസാര പൊള്ളലേറ്റ കടയുടമ പൊലീസില്‍ പരാതി നല്‍കി.

ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫോണ്‍ കത്തിയതിനെക്കുറിച്ച് ഷവോമി അന്വേഷണം ആരംഭിച്ചു. ഉപഭോക്താവിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും ഫോണ്‍ ഉടമയുമായും കടയുടമയുമായും സംസാരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News