വനിതാ ജേര്‍ണലിസ്റ്റുകള്‍ ബിബിസിയില്‍ പ്രക്ഷോഭത്തിലേക്ക്

ലണ്ടന്‍: ലോകത്തെ പ്രമുഖ വാര്‍ത്താ മാധ്യമമായ ബിബിസിയില്‍ ആണിനും പെണ്ണിനും രണ്ട് ശമ്പളമാണോ? ആണെന്ന് പലരും അറിയുന്നത് ബിബിസിയിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിലൂടെയാണ്. ചാനലിലെയും റേഡിയോയിലെയും പ്രശസ്ത വനിതാ മാധ്യമ പ്രവര്‍ത്തകരും ടിവി അവതാരകരും തുല്യവേതനം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ ബിബിസി മാനേജ്‌മെന്റിനു തുറന്ന കത്തയച്ചിരിക്കുകയാണ്.

പ്രമുഖ വനിതാ ജേര്‍ണലിസ്റ്റുകളായ ക്ലാരെ ബാല്‍ഡിങ്, വിക്ടോറിയ ഡെര്‍ബിഷെയര്‍ ഉള്‍പ്പടെയുള്ളവരാണ് ജനറല്‍ മാനേജര്‍ക്ക് കത്തയച്ചത്. 2020ഓടു കൂടി പുരുഷവനിതാ മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം തുല്യമാക്കുമെന്ന് ചാനല്‍ അറിയിച്ചിട്ടുണ്ടെങ്കിലും അതുവരെ കാത്ത് നില്‍ക്കാനാവില്ലെന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.

ബിബിസിക്കു കീഴില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരില്‍ മൂന്നില്‍ രണ്ടു പേരും പുരുഷന്മാരാണ്. ഏറ്റവും ഉയര്‍ന്ന വേതനം നല്‍കുന്ന പുരുഷന്റെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ വനിതകളില്‍ ഉയര്‍ന്ന വേതനം വാങ്ങുന്ന സ്ത്രീക്കു ലഭിക്കുന്നത് കാല്‍ശതമാനത്തില്‍ കുറവാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പുറപ്പെട്ട രേഖകളില്‍ പറയുന്നു.

1970ലെ തുല്യ വേതന നിയമം 2010 പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. 2020 ആകുമ്പോഴേക്കും തുല്യവേതനം ഉറപ്പാക്കമെന്നാണ് ചാനല്‍ മാനേജ്‌മെന്റ് നിലപാട്. അതേസമയം, മൂന്നു വര്‍ഷം കൊണ്ടല്ല ഉടന്‍ തുല്യ വേതനമുറപ്പാക്കണമെന്നാണ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉറപ്പാക്കുന്നതിനായി തങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയാണെന്നാണ് അവതാരക ക്ലാരെ ബാള്‍ഡിങ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News