സൈക്കിള്‍ മോഷണം കലയാക്കിയ ആള്‍ പിടിയില്‍

കൊച്ചി: 25 വര്‍ഷത്തില്‍ അധികമായി സൈക്കിള്‍ മോഷണം പതിവാക്കിയയാള്‍ പൊലീസ് പിടിയിലായി. എറണാകുളം ചെങ്ങമനാട് കായിക്കുടം കോളനി ല്‍ പള്ളിപ്പറമ്പില്‍ കമറൂ എന്ന് വിളിക്കുന്ന ജലീലിനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

സൈക്കിള്‍ മോഷ്ടിക്കാന്‍ തന്റേതായ ശൈലിയുണ്ടായിരുന്നു കമറു വിന്. സെക്കന്റ് ഷോ സിനിമ കഴിഞ്ഞു ഓട്ടോ ഡ്രൈവ്‌വര്‍ ആണെന്ന് തോന്നിപ്പിക്കാന്‍ കാക്കി ഷര്‍ട്ടും മുണ്ടും ധരിച്ചു ഇടവഴികളിലൂടെ നടക്കും. അതിനിടയില്‍ ഏതെങ്കിലും വീട്ടില്‍ വിലകൂടിയ സൈക്കിള്‍ കണ്ടാല്‍ കൈവശം കരുതുന്ന സ്‌ക്രൂ ഡ്രൈവറും തോര്‍ത്തും ഉപയോഗിച്ച് സൈക്കിള്‍ ലോക്ക് പൊട്ടിക്കും.

ഞൊടിയിടയില്‍ സൈക്കിള്‍ വീട്ടുമുറ്റത്ത് നിന്നും അപ്രത്യക്ഷമാകും. വൈപ്പിന്‍ ഭാഗത്തു പുലര്‍ച്ചെ എത്തി അന്യ നാട്ടുകാരായ പരിചയമില്ലത്ത മല്‍സ്യ തൊഴിലാളികള്‍ക്ക് നിസാര വിലക്ക് വില്‍ക്കുകയുമാണ് ചെയ്തിരുന്നത്.അതുകൊണ്ടു തന്നെ ഇയാള്‍ വിറ്റ സൈക്കിളുകള്‍ കണ്ടെടുക്കുക പോലീസിന് ദുഷ്‌ക്കരമായിരുന്നു.

ഹൈകോടതി മുന്‍ ഗവ. പ്ലീഡറുടെ മകന്റെ വിലകൂടിയ സൈക്കിള്‍ മോഷണം പോയ സംഭവത്തില്‍ നോര്‍ത്ത് പോലീസ് കേസെടുത്ത്, അന്വഷണം നടത്തി വരികയായിരുന്നു. സ്ഥിരമായി ഒരിടത്തു തങ്ങുന്ന സ്വഭാവം ഇയാള്‍ക്കില്ല . പ്രതിയെ തിരച്ചറിഞ്ഞ പോലീസ് സൈക്കിള്‍ കള്ളനായി വല വീശി. ഇതിനിടെയാണ് മോഷ്ടിച്ച സൈക്കിളുമായി പോകുന്നതിനിടെ പോലീസിന്റെ പിടിയിലായത്.
ഇയാള്‍ വിറ്റ മൂന്നു സൈക്കിളുകളും പോലീസ് കണ്ടെടുത്തു. എറണാകുളം നോര്‍ത്ത് SI വിബിന്‍ദാസ് SI ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസുകാരായ ഗിരീഷ് ബാബു KS വിനോദ്കൃഷ്ണ, രാജേഷ് KR എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മുന്‍പ് മോഷണം നടത്തിയതിനു ഹര്‍ബര്‍ സ്റ്റേഷനിലും സെന്‍ട്രല്‍ സ്റ്റേഷനിലും നോര്‍ത്ത് സ്റ്റേഷനിലും ഇയാള്‍ക്ക് എതിരെ നിരവധി കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News