ഭൂമി തുരന്നുപോയാല്‍ എന്ത് സംഭവിക്കും? എത്ര സമയം കൊണ്ട് മറുവശത്തെത്തും; ആന്റിപോഡ്‌സ് മാപ് പറയുന്നത് നോക്കു

ആകാശത്തിനപ്പുറം എന്തെന്ന് അറിയാനുള്ള ആകാംഷയുടെ അത്രയും തന്നെയുണ്ട് ഭൂമിക്കടിയിലെ രഹസ്യങ്ങളെ കുറിച്ചറിയാന്‍. ഉരുണ്ടു കിടക്കുന്ന ഈ ഭൂമി തുരന്നുപോയാല്‍ എന്ത് സംഭവിക്കും? മറ്റൊരു രാജ്യത്തേക്ക് എത്താന്‍ കഴിയുമോ? ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ സാങ്കേതിക വിദ്യ വളര്‍ന്ന ഇക്കാലത്ത് ഇതൊന്നും ഓര്‍ത്ത് സമയം കളയേണ്ടതില്ല. വളരെ ലളിതമായി ഇതു കണ്ടെത്താവുന്ന ഒരു ഓണ്‍ലൈന്‍ ആന്റിപോഡ്‌സ് മാപ് ഉണ്ട്.

www.antipodesmap.com എന്ന വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് ഇതു പരിശോധിക്കാം. ഈ ഇന്ററാക്ടീവ് വെബ്‌സൈറ്റില്‍ ഭൂമിയിലെ ഏതെങ്കിലും ഒരിടം തെരഞ്ഞെടുത്ത് അതിന്റെ നേരെ എതിര്‍ഭാഗത്ത് ഏതെങ്കിലും വിദേശ രാജ്യമാണോ അതോ കടലാണോ എന്നു പരിശോധിക്കാം. നിങ്ങളുടെ സ്ഥലമോ പിന്‍കോഡോ നല്‍കിയാല്‍ മതി. എതിര്‍ ഭാഗത്ത് എന്താണെന്ന് കണ്ടെത്താം.

ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ നിന്നും തുരന്ന് തുടങ്ങിയാല്‍ അവസാനിക്കുക അര്‍ജന്റീനയിലെ ബാഹിയ ബ്ലാങ്ക എന്ന സ്ഥലത്തായിരിക്കും. ന്യൂസിലന്റിലെ ഓക്ലണ്ടും സ്പെയിനിലെ മലാഗയും സെവില്ലയുമൊക്കെ മറുഭാഗത്ത് ഭൂമിയുള്ള പ്രദേശങ്ങളാണ്. റഷ്യയിലെ ഉലന്‍ ഉടേയുടെ നേരെ എതിര്‍വശത്തുള്ളത് ചിലിയിലെ പ്യൂട്ടേ നടാലെസാണ്. എന്നാല്‍ ഇന്ത്യ തുരന്നുപോയാല്‍ നേരെ എത്തുന്നത് കടലിലേക്കാണ്.

എന്നാല്‍ ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈന തുരന്നാല്‍ എത്തുന്നത് അര്‍ജന്റീനയും ചിലിയിലുമാണ്. ഓസ്‌ട്രേലിയയാണ് മറുഭാഗത്ത് കടലുള്ള ഏറ്റവും വലിയ കരഭാഗം എന്നും ആന്റിപോഡ്‌സ് മാപ് പറയുന്നു.

ഇനി തുരന്നാല്‍ എത്ര സമയം കൊണ്ടാണ് മറുവശത്തേക്ക് എത്തുക എന്നും മാപ് പറയുന്നുണ്ട്. ഏകദേശം 42 മിനിറ്റും 12 സെക്കന്റുമാണ് യാത്രയ്‌ക്കെടുക്കുന്ന സമയം. അതേ സമയം ഭുമിയിലെ സാന്ദ്രതയിലുള്ള വ്യത്യാസമനുസരിച്ച് നാല് മിനിറ്റ് വരെ വേഗത്തില്‍ എത്താന്‍ കഴിയുമെന്നും കരുതുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here