ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തി മാതൃകാപരമായ ജീവിതം നയിച്ച വ്യക്തിത്വം; കെ.ഇ മാമ്മന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന കെ.ഇ. മാമ്മന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചുകൊണ്ട് പൊതുസമൂഹത്തിന് മാതൃകാപരമായ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു കെ.ഇ. മാമ്മന്റേത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ മഹനീയമായ മൂല്യങ്ങളെ വര്‍ത്തമാനകാല സമൂഹത്തിന്റെ മനഃസാക്ഷിയില്‍ ഉള്‍ച്ചേര്‍ക്കാന്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിച്ചു പോന്നിരുന്നു കെ.ഇ. മാമ്മന്‍.

ആത്മാര്‍ത്ഥത, നിസ്വാര്‍ത്ഥത, സൌമ്യത, ലാളിത്യം, വിനയം എന്നിവ അദ്ദേഹത്തിന്റെ വ്യക്തി മുദ്രകളായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലും സര്‍ സിപിക്കെതിരായ പോരാട്ടത്തിലുമടക്കം തിരുവിതാംകൂറില്‍ നടന്ന സ്വാതന്ത്യ്രസമര പരിപാടികളിലെ മുന്‍നിര പ്രവര്‍ത്തകന്‍ ആയിരുന്ന കെ.ഇ. മാമ്മന്‍ സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കു നേരെ ജീവിതാവസാനം വരെ നിരന്തരം കലഹിച്ചു.

വിവിധ വിഷയങ്ങളില്‍ കെ.ഇ. മാമ്മന്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്നും മുഖ്യമന്തി അനുശോചനസന്ദേശത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News