തമന്ന ഇനി വെറും തമന്നയല്ല

തെന്നിന്ത്യന്‍ സിനിമയുടെ ഹോട്ട് സുന്ദരി തമന്ന ഇനി മുതല്‍ വെറും തമന്നയല്ല, ഡോക്ടര്‍ തമന്നയാണ്.

തെന്നിന്ത്യന്‍ സിനിമാലോകത്തിന് താരം നല്‍കിയ സമഗ്രമായ സംഭാവനകളെ മുന്‍നിര്‍ത്തികൊണ്ട് CIAC(ദ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ അക്രീഡിയേഷന്‍ കമ്മീഷന്‍) എന്ന ഇന്റനാഷണല്‍ എന്‍ജിഒ ആണ് അംഗീകാരം നല്‍കിയിരിക്കുന്നത്. തനിക്ക് ഡോക്ടറേറ്റ് ലഭിച്ച വിവരം സാമൂഹ്യമാധ്യമങ്ങളില്‍ കൂടി താരം തന്നെയാണ് പങ്കുവെച്ചത്.

തന്റെ സന്തോഷം ആരാധകര്‍ക്കൊപ്പം പങ്കിടുന്ന ബാഹുഹലി നായിക, ഈ ബഹുമതിക്ക് പൂര്‍ണ്ണമായും ബഹുമാനം നല്‍കുന്ന രീതിയിലേ പെരുമാറുകയുള്ളൂ എന്നും കൂട്ടിച്ചേര്‍ത്തു.

തമിഴ് തെലുങ്ക് ഭാഷകളിലായി മിന്നും വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് തമന്ന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News