ഇസ്ലാമിക് സര്‍വീസ് സൊസൈറ്റിയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

മലപ്പുറം: പെരിന്തല്‍മണ്ണ ഇസ്ലാമിക് സര്‍വീസ് സൊസൈറ്റിയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കണക്കുകളില്‍ തിരിമറി നടത്തി സൊസൈറ്റിയുടെ ഭാരവാഹികളാണ് കൊള്ള നടത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരുടെ പേരില്‍പ്പോലും ജില്ലയിലെ വിവിധ ബാങ്കുകളില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചതിനും തെളിവ്.

മുസ്ലിം സമുദായത്തിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിനെന്ന പേരിലാണ് പെരിന്തല്‍മണ്ണയില്‍ ഇസ്ലാമിക് സര്‍വീസ് സൊസൈറ്റി രൂപീകരിച്ച് വിവിധ സ്ഥാപനങ്ങള്‍ തുടങ്ങിയത്. സൊസൈറ്റി നിയമമനുസരിച്ചുള്ള ഓഡിറ്റിങ് പോലും പിന്നെ നടന്നില്ല. ഫീസ് ഇനത്തില്‍ കൈപ്പറ്റിയ വരവുകള്‍ എഴുതിവെച്ചില്ല. സ്ഥാപനത്തിലെ ജീവനക്കാരന്റെ സഹായത്തോടെ ലക്ഷങ്ങള്‍ കമ്മിറ്റിഭാരവാഹികള്‍ അടിച്ചുമാറ്റി. പ്രസിഡന്റായിരുന്ന സി മുസ്തഫയും കമ്മിറ്റി അംഗങ്ങളായ പി അലിക്കുട്ടി, അഡ്വക്കറ്റ് മുഹമ്മദലി എന്നിവര്‍ ചേര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരുടെ പേരില്‍ ജില്ലയിലെ വിവിധ സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങി പണം നിക്ഷേപിച്ചിട്ടുണ്ട്.

നടത്തിപ്പില്‍ പരാതിയുയര്‍ന്നതോടെ കൊള്ളസംഘമായി മാറിയ കമ്മിറ്റി പുതുക്കിയെങ്കിലും പ്രസിഡന്റ് ട്രഷററായി. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ പോലിസ് അന്വേഷണം നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News