ധവാനും പൂജാരയും സെഞ്ചുറിയുമായി തിളങ്ങി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ഗോള്‍: ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 399 എന്ന മികച്ച നിലയിലാണ് ഇന്ത്യ. ചേതേശ്വര്‍ പൂജാരയുടേയും ശിഖര്‍ ധവാന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ ശക്തമായനിലയിലെത്തിയത്. 168 പന്തില്‍ 31 ഫോറുകളോടെ 190 റണ്‍യെടുത്ത ശിഖര്‍ ധവാന്‍ മികച്ച് ബാറ്റിംഗിലൂടെ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്.

ഇന്ത്യയ്ക്കുവേണ്ടി 24ാം ടെസ്റ്റ് കളിക്കുന്ന ധവാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. അരങ്ങേറ്റ ടെസ്റ്റില്‍ നേടിയ 187 റണ്‍സെന്ന വ്യക്തിഗത സ്‌കോറാണ് ധവാന്‍ മറികടന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ധവാന്‍ ഇന്ത്യയ്ക്ക് വേണ്ടി അവസാനം ടെസ്റ്റ് കളിച്ചത്. ധവാന് പിന്തുണ നല്‍കി ചേതേശ്വര്‍ പൂജാര 247 പന്തില്‍ നിന്നും 144 റണ്‍സോടെ പുറത്താകതെ ക്രീസിലുണ്ട്. 12 ബൗണ്ടറിള്‍ അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിംഗ്‌സ്. 173 പന്തില്‍ നിന്നാണ് പൂജാര സെഞ്ച്വറി തികച്ചത്.

അതേസമയം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഫോം കണ്ടെത്താനായില്ല. 3 റണ്‍സെടുത്ത കോഹ്ലി നുവാന്‍ പ്രദീപിന്റെ പന്തില്‍ ദിക്കാവാലയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. കളി നിര്‍ത്തുമ്പോള്‍ 144 റഖണ്‍സെടുത്ത പൂജാരയും, 29 റണ്‍സോടെ അജന്‍ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. 18 ഓവറില്‍ 64 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ നുവാന്‍ പ്രദീപാണ് ലങ്കന്‍ ബൗളിങ്ങില്‍ തിളങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News