പറ്റ്‌ന: ബിജെപി പിന്തുണയോടെ നിധീഷ് കുമാര്‍ ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കുക. ബിജെപി പിന്തുണയോടെ വീണ്ടും അധികാരത്തിലേറുന്ന നിധീഷിന്റെ മന്ത്രി സഭയില്‍ ബിജെപിയില്‍ നിന്നും 14 എം എല്‍ എമാരാണ് ഉണ്ടാവുക. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങുകളില്‍ പങ്കെടുക്കും.
243 അംഗങ്ങളുള്ള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. നീതീഷ് കുമാറിന്റെ ജെ ഡി യു വിന് 71 അംഗങ്ങളാണുള്ളത്. ബി ജെ പിക്കാകട്ടെ 58 ഉം. ബി ജെ പി പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം നിധീഷ് കുമാറിന് ലഭിച്ചു. ബീഹാറിലെ ബിജെപി അധ്യക്ഷന്‍ സുശീല്‍ കുമാര്‍ മോദി വീണ്ടും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here