കോവളം കൊട്ടാരം ആര്‍ പി ഗ്രൂപ്പിന് കൈമാറും; ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തും

തിരുവനന്തപുരം:കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിയാകും കൈമാറുക. കൈവശാവകാശം മാത്രമാകും സ്വകാര കമ്പനിയായ ആര്‍.പി ഗ്രൂപ്പിന് നല്‍കുക. പിഎസ് ഇയിലെ 7 അംഗങ്ങളുടെ ഒഴിവ് നികത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പൈതൃകസ്മാരകമായ കോവളം കൊട്ടാരവും അനുബന്ധ 63 ഏക്കറും സ്വകാര്യ കമ്പനിയായ ആര്‍.പി ഗ്രൂപ്പിന് കൈമാറാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തും. സിവില്‍ കേസ് ഫയല്‍ ചെയ്യാനുള്ള അധികാരവും സര്‍ക്കരിനുണ്ടാകും. കൈവശാവകാശം മാത്രം സ്വകാര്യകമ്പനിക്ക് ഉണ്ടാവുക.

സ്വകാര്യഗ്രൂപ്പിന് അനുകൂലമായി സുപ്രീംക്കോടതിയുടെയും ഹൈക്കോടതിയുടെയും വധിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് സര്‍ക്കാര്‍ തീരുമാനം. കൊട്ടാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ പോകണ്ടെന്ന അറ്റോര്‍ണി ജനറലിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശവും സര്‍ക്കാരിന് നേരത്തെ ലഭിച്ചിരുന്നു.

1970ലാണ് സംസ്ഥാന സര്‍ക്കാര്‍ കോവളം കൊട്ടാരവും അനുബന്ധ സ്ഥലവും ഇന്ത്യാ ടൂറിസം വികസന കോര്‍പ്പറേഷന് കൈമാറുന്നത്. അവര്‍ക്കും കൈവശാവകാശം മാത്രമാണ് നല്‍കിയിരുന്നത്. പിന്നീട് ലീലാ ഗ്രൂപ്പും തുടര്‍ന്ന് രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍.പി. ഗ്രൂപ്പും സ്വന്തമാക്കി. 2004-ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊട്ടാരവും സ്ഥലവും ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും 2005ല്‍ നിയമപരിരക്ഷ നല്‍കാന്‍ നിയമം കൊണ്ട് വരികയും ചെയ്തു. ഇതോടെയാണ് കോവളം കൊട്ടാരം സംബന്ധിച്ച നിയമപോരാട്ടം ആരംഭിച്ചത്.

കോവളം കൊട്ടാരത്തിന് പുറമെ പിഎസ്‌സിയിലെ 7 അംഗങ്ങളുടെ ഒഴിവ് നികത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പി എച്ച് ഇസ്മയില്‍, അഡ്വ. റോഷന്‍ റോയ്, ഡോ.കെ പി സജിലാല്‍, പി കെ വിജയകുമാര്‍, ഡോ.ഡി.രാജന്‍, പിടി അനില്‍കുമാര്‍, മുഹമ്മദ് മുസ്തഫ എന്നിവരാണ് പുതിയ അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News