ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച ശ്രീജന്‍ബാബുവിനെ കോടിയേരി സന്ദര്‍ശിച്ചു

കോഴിക്കോട്: തലശ്ശേരിയില്‍ ആര്‍ എസ് എസുകാര്‍ വെട്ടി പരിക്കേല്‍പ്പിച്ച ശ്രീജന്‍ബാബുവിനെ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിയ കോടിയേരി ഡോക്ടര്‍മാരുമായും കുടുംബാംഗങ്ങളുമായും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

അരമണിക്കൂറോളം ആശുപത്രിയില്‍ തങ്ങിയാണ് കോടിയേരി മടങ്ങിയത്. ഈ മാസം 3 നാണ് ആര്‍ എസ് എസ് സംഘം ശ്രീജനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഭാസ്‌കരനും കോടിയേരിക്കൊപ്പം ആശുപത്രിയിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News