കൊച്ചിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; രണ്ടേ മുക്കാല്‍ കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി; ഒരു സ്ത്രീയടക്കം 6 പേര്‍ പിടിയില്‍

ആലുവ: രണ്ട് കോടി എഴുപത്തി ഒന്ന് രലക്ഷം രൂപയുടെ പഴയ നോട്ടുകളുമായി കുഴല്‍പണ സംഘം ആലുവയില്‍ പിടിയിലായി. റൂറല്‍ എസ് പി ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആലുവ സി.ഐ യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു സ്ത്രീയടക്കം 6 പേര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച പജീറോ കാറില്‍ നാലു ബാഗുകളിലായാണ് ‘1000 ത്തിന്റെയും 500 ന്റെയു കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്.

കുറുപ്പുംപടി സ്വദേശി നന്ദകുമാര്‍, കടമറ്റം അനൂപ്, ആലുവ ചുണങ്ങംവേലി സ്വദേശി ,രണ്ടത്താണി സ്വദേശികളായ അമീര്‍ ,അലി , ആലുവ സ്വദേശി ലൈല പരീത് എന്നിവരാണ് പിടിയിലായവര്‍. ഇവര്‍ പണം മാറ്റി നല്‍കുന്ന സംലത്തിന്റെ പോലീസ് കണ്ണികളാണെന്ന് സംശയിക്കുന്നു. പിടിയിലായവര്‍ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

വാഹനത്തിന്റെ ഉടമയെ കുറിച്ചും പണമെത്തിക്കേണ്ട സ്ഥലത്തെ കുറിച്ചും പോലീസ് അനേഷണമാരംഭിച്ചു. പണം പിടിയിലായത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ്, ഇന്‍കം ടാക്‌സ് വിഭാഗങ്ങളെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News