12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ആശ്വാസ് ഭവന്‍ ഡയറക്ടര്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം പാമ്പാടിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ആശ്വാസ് ഭവന്‍ ഡയറക്ടര്‍ അറസ്റ്റില്‍. പാമ്പാടി സ്വദേശി ജോസഫ് മാത്യുവാണ് അറസ്റ്റിലായത്. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

കോട്ടയം പാമ്പാടി ആശ്വാസ് ഭവനില്‍ ഉണ്ടായിരുന്ന ബാലികയെ ഡയറക്ടറായ ജോസഫ് മാത്യു പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. 2016ലാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടി സ്‌കൂളിലെ അധ്യാപകരോട് പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ച് അറിയുകയും പൊലീസ് കേസ് കൈമാറുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ ജോസഫ് മാത്യുവിനെ ഇന്നലെ കുട്ടിക്കാനത്ത് വെച്ച് പൊലീസ് പിടികൂടുകയായിരുന്നുവെന്ന് കോട്ടയം ജില്ലാപോലീസ് മേധാവി എന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ജോസഫ് മാത്യുവിനെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്. സിഡബ്ല്യൂസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആശ്വാസ് ഭവന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു. ഇവിടെയുണ്ടായിരുന്ന 12 കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മിറ്റിയുടെ കീഴിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News