അനുഷ്‌ക നോ പറഞ്ഞു; പ്രഭാസിന്റെ സ്വപ്‌നം പൂവണിയില്ല

ഇന്ത്യന്‍ സിനിമിയില്‍ വിസ്മയം തീര്‍ത്ത ബാഹുബലിയിലുടെ ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ താരജോഡിയാണ് പ്രഭാസും അനുഷ്‌കയും. ചിത്രം ഇന്ത്യന്‍ സിനിമയിലെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ ആരാധകര്‍ ഒന്നടങ്കം പറഞ്ഞത് താരജോഡി വിവാഹം കഴിക്കണമെന്നാണ്. വിവാഹക്കാര്യത്തില്‍ രണ്ടുപേരും നിലപാട് വ്യക്തമാക്കാതായതോടെ ആരാധകരും പതിയെ വിഷയം വിട്ടു.


ബാഹുബലിയ്ക്ക് പിന്നാലെ പ്രഭാസ് നായകനാകുന്ന ‘സഹോ’യുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചകള്‍. ചിത്രത്തില്‍ അനുഷ്‌ക തന്നെ പ്രഭാസിന്റെ നായികയാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തെലുങ്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനുഷ്‌ക നായകിയാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.ചിത്രത്തിലഭിനയിക്കാനില്ലെന്ന് അനുഷ്‌ക വ്യക്തമാക്കിയതോടെയാണ് അണിയറ പ്രവര്‍ത്തകര്‍ പുതിയ നടിയെ തെരഞ്ഞെടുത്തത്.

അനുഷ്‌കയെ നായികയാക്കണമെന്ന പ്രഭാസിന്റെ സ്വപ്‌നം കൂടിയാണ് പൊലിയുന്നത്. അനുഷ്‌ക നോ പറഞ്ഞതോടെ രാഹുല്‍ പ്രീത് സിംഗിനാണ് പ്രഭാസിന്റെ നായികയാകാനുള്ള നിയോഗം.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel