വൈറലായി ഏഴു വയസുകാരിയുടെ പാട്ട്; ബഹ്‌റിനില്‍ തരംഗമായി ഹൃദ്യ ഹരീഷ്

മലയാളിയായ ഏഴു വയസുകാരി ഹൃദ്യ ഹരീഷ് വീട്ടിലിരുന്ന് പാടിയ പാട്ടാണ് ഇപ്പോള്‍ ബഹ്‌റിനില്‍ തരംഗമായിരിക്കുന്നത്. ഒരു ദിവസം ഹൃദ്യ പാടിയ പാട്ട് അമ്മ ലക്ഷ്മി പ്രിയയാണ് മൊബൈലില്‍ പകര്‍ത്തി പുറം ലോകത്തെത്തിച്ചത്. മനോഹരമായി പാടുന്ന ഹൃദ്യയുടെ ശബ്ദം ഏവരെയും ഒന്ന് പിടിച്ചിരുത്തും.


കഴിഞ്ഞ 10 വര്‍ഷമായി ബഹ്‌റിനില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന പന്തളം സ്വദേശിയായ ഹരീഷിന്റെയും ലക്ഷ്മി പ്രിയയുടെയും രണ്ട് മക്കളില്‍ മൂത്തയാളാണ് ഹൃദ്യ ഹരീഷ്. ബഹ്‌റിനിലെ ഏഷ്യന്‍ സ്‌ക്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹൃദ്യ പഠനത്തിലും മിടുക്കിയാണ്. പ്രജോദ് കൃഷ്ണയാണ് സംഗീതത്തില്‍ ഹൃദ്യയുടെ ഗുരു. ഹരണ്‍ ആണ് ഹൃദ്യയുടെ ഇളയ സഹോദരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News