മലയാളികള്‍ക്ക് സുക്കര്‍ ബര്‍ഗിന്റെ സമ്മാനം; ഫേസ്ബുക്കില്‍ ‘ഉമ്മ’ പ്രേതം

ജീവിതത്തില്‍ ‘ഉമ്മ’ കള്‍ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞു തന്നെയാണ് ഫെയ്‌സ്ബുക്ക് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. സുക്കര്‍ബര്‍ഗ് മലയാളികള്‍ക്കായി പ്രത്യേകമായാണ് ഈ പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ ഉമ്മ യെന്ന് ടൈപ്പ് ചെയ്താല്‍ നോക്കൂ. ഇതുവരെ ഉമ്മ യെന്ന് എഴുതുമ്പോഴുണ്ടായിരുന്ന അനുഭവമായിരിക്കില്ല ഇപ്പോള്‍.
ഉമ്മയെന്ന് ടൈപ്പ് ചെയ്താല്‍ ചില പ്രണയചിഹ്നങ്ങള്‍ പറുന്നുവരും. അതിന്റെ നിറം ചുവപ്പായി മാറുകയും ചെയ്യും. മലയാളികളായ ഫെയ്‌സ്ബുക്ക് പ്രേമികള്‍ ഇതുകണ്ട് ഞെട്ടിയിരിക്കുകയാണ്. ഉമ്മയെന്ന് വരുന്ന ഏത് വാക്കെഴുതിയാലും ഈ രണ്ടക്ഷരം ചുവപ്പുനിറത്തിലാണ് അവതരിപ്പിക്കപ്പെടുക.

മലയാളികള്‍ക്കായി ഇത്തരമൊരു രീതി ആവിഷ്‌കരിച്ചതിന് ഫെയ്‌സ്ബുക്ക് പ്രേമികള്‍ സുക്കര്‍ബര്‍ഗിനോട് നന്ദി രേഖപ്പെടുത്തുകയാണ്. വന്‍ സ്വീകാര്യതയാണ് സുക്കര്‍ബര്‍ഗിന്റെ ഉമ്മകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഉമ്മ എഴുതുമ്പോള്‍ ചുവപ്പ് ലവ് പറക്കണ സൂത്രം സുക്കറുമാമാന്‍ കൊണ്ടുവന്നിട്ടുണ്ടെന്നൊക്കെയാണ് ചിലരുടെ കമന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News