നടന്‍ വിജയ്ബാബു നായകനായ 45 സെക്കന്റ്‌സ് എന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയിലര്‍ നവമാധ്യമങ്ങളില്‍ തരംഗമാകുന്നു. മലയാള സിനിമാ ട്രെയിലറുകളെ പോലും വെല്ലുന്ന തരത്തിലാണ് 45 സെക്കന്റ്‌സിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. വിജയ്ബാബു പൊലീസ് വേഷത്തിലെത്തുന്ന ക്രൈംത്രില്ലറായ ചിത്രം ഒരുക്കിയത് നവാഗത സംവിധായകന്‍ ദീപക് എസ് ജെയ് ആണ്. സിനിമാ ട്രെയിലറുകളെ പോലും വെല്ലുന്ന തരത്തിലാണ് ക്രൈംത്രില്ലര്‍ 45 സെക്കന്റ്‌സിന്റെ ട്രെയിലര്‍.
ഒരു ഫ്‌ളാറ്റിലെ കൊലപാതകവും തുടര്‍ന്ന് നടക്കുന്ന കേസന്വേഷണവുമാണ് ടെലിഫിലിമിന്റെ ഇതിവൃത്തം. നവാഗതനായ ദീപക് എസ്.ജെയ് ആണ് സാങ്കേതികമികവുള്ള 45 സെക്കന്റ്‌സ് ഒരുക്കിയിരിക്കുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ ഫ്രൈഡേ ഹോം സിനിമാസാണ് ഹ്രസ്വചിത്രം പുറത്തിറക്കുന്നത്. ചിത്രം ഓഗസ്റ്റ്മാസത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here