കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍

നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ നാലു മാസം ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ മലയാള ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തതും ഇതിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാവ്യ ഗര്‍ഭിണയാണെന്ന വിവരം അന്വേഷണസംഘത്തിനും അറിയാമെന്നും അതുകൊണ്ട് തന്നെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ അതീവ ജാഗ്രതയോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശാരീരിക അസ്വസ്ഥതകള്‍ അറിയുന്നതിനാലാണ് ചോദ്യം ചെയ്യല്‍ ദിലീപിന്റെ തറവാട്ട് വീട്ടിലാക്കിയതെന്നും സൂചനയുണ്ട്.

ദിലീപ് ജയിലിലാകുന്നതിന് മുന്‍പും കാവ്യ ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ ഭാര്യയുടെ വിശേഷം താന്‍ ഓണ്‍ലൈന്‍ വഴിയാണ് അറിഞ്ഞതെന്നായിരുന്നു ദിലീപിന്റെ അന്നത്തെ പ്രതികരണം. എന്നാല്‍ ഇത്തവണ കുടുംബവൃത്തങ്ങള്‍ തന്നെ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തില്‍ ദിലീപ് അറസ്റ്റിലായത് മുതല്‍ ആലുവയിലെ ഈ തറവാട്ട് വീട്ടിലാണ് കാവ്യ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News