കോഴിക്കോട്: ദിലീപിന്റെ അറസ്റ്റ് കേരള പൊലീസിന്റെ തൊപ്പിയിലെ പൊന്‍തൂവല്‍ ആണെന്ന് കഥാകാരന്‍ ടി പദ്മനാഭന്‍. സംഭവത്തില്‍ ഗൂഢാലോചനയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം വലിയ തെറ്റായി കാണേണ്ടതില്ല. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് തന്നെയാണ് യഥാര്‍ത്ഥ പ്രതിയെ പിടികൂടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് നടക്കുന്ന കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിലാണ് ടി പദ്മനാഭന്റെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here