പൊലീസ് വേഷത്തില്‍ 13കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം തടവ്

മുംബൈ: പൊലീസ് വേഷത്തില്‍ വന്ന് 13കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 25കാരനായ പ്രതിക്ക് 14 വര്‍ഷത്തെ തടവ്. മുംബൈയിലാണ് സംഭവം. 2014ല്‍ നടന്ന സംഭവത്തില്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് സുധീര്‍ സൊനാവാള്‍ എന്ന പ്രതിക്ക് ശിക്ഷ വിധിച്ചത്.

സംഭവം നടന്നത് ഇങ്ങനെ;

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ അമ്മയാണ് പതിവായി സ്‌കൂളില്‍ കൊണ്ടാക്കിയിരുന്നത്. എന്നാല്‍ ഒരു ദിവസം അസൗകര്യമുള്ളതിനാല്‍ കുട്ടിയെ വീട്ടില്‍ നിര്‍ത്തി അമ്മ പുറത്തുപോയി. ഈ സമയം പ്രതി പൊലീസ് വേഷത്തില്‍ ഫ്‌ലാറ്റിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

അച്ഛന്റെ സുഹൃത്താണെന്നാണ് പ്രതി കുട്ടിയോട് പറഞ്ഞത്. കുട്ടി നല്ല മാര്‍ക്ക് വാങ്ങിയതിനാല്‍ പൊലീസില്‍ ജോലി നല്‍കാന്‍ അച്ഛന്‍ തനിക്ക് പണം തന്നിരുന്നുവെന്നും അത് പറയാന്‍ വന്നതാണെന്നും പ്രതി പറഞ്ഞു. തുടര്‍ന്ന് അകത്തുകയറിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസില്‍ ചേര്‍ക്കാന്‍ ശാരീരിക പരിശോധന നടത്തുകയാണെന്നാണ് പ്രതി പറഞ്ഞത്. എന്നാല്‍ പീഡനം അസഹനീയമായപ്പോള്‍ പെണ്‍കുട്ടി ഇറങ്ങി ഓടി. തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News