സെന്‍കുമാറിന് പബ്ലിസിറ്റി ക്രെയ്‌സ്; സ്വഭാവം അത്യന്തം ദയനീയം; വിമര്‍ശവുമായി ടി പദ്മനാഭന്‍

കോഴിക്കോട്: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കഥാകാരന്‍ ടി പദ്മനാഭന്‍. വിരമിയ്ക്കലിന് ശേഷം സെന്‍കുമാര്‍ കാണിക്കുന്ന സ്വഭാവപ്രകടനങ്ങള്‍ അത്യന്തം ദയനീയമാണ്. താന്‍ അല്ലാതെ ലോകത്തില്‍ മറ്റാരും ശരിയല്ല എന്നതാണ് സെന്‍കുമാറിന്റെ നിലപാട്.

കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെയും മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുകയാണ് സെന്‍കുമാര്‍. ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശവും ഒരു മത വികാരത്തെ വ്രണപ്പെടുത്തിയുള്ള പ്രതികരണവും പബ്ലിസിറ്റി ക്രെയ്‌സ് ആണെന്നും ടി പദ്മനാഭന്‍ പറഞ്ഞു.

സെന്‍കുമാര്‍ രാവിലെ എഴുന്നേറ്റ് ആര്‍ക്കൊക്കെ ഇന്ന് അഭിമുഖം കൊടുക്കണമെന്നാണ് ചിന്തിക്കുന്നത്. ഇതിനായി ഓടിയോടി നടക്കുകയാണെന്നും ദയനീയമാണ് സെന്‍കുമാറിന്റെ അവസ്ഥയെന്നും പദ്മനാഭന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News