ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്; 60 കോടി അനുവദിച്ചെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് 60 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡിയോടെ, കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി നീതിസ്റ്റോറുകള്‍, സഹകരണ വിപണനകേന്ദ്രങ്ങള്‍, ഓണചന്തകള്‍ തുടങ്ങിയവ വഴി വില്‍പ്പന നടത്തും.

ഇതിനായി 40 കോടി രൂപ മുന്‍കൂറായി അനുവദിച്ചിട്ടുണ്ട്. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് വഴി ഓണം വിപണി അടുത്ത മാസം 20 മുതല്‍ സെപ്തംബര്‍ 3 വരെ സംഘടിപ്പിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്നും 30 ശതമാനം വില കുറച്ച് 3,500 വിപണനകേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യാനാണ് തീരുമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here