പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാന്തല്ലൂര്‍ പഞ്ചായത്ത് മിഷന്‍വയല്‍ സ്വദേശി രാജേഷ് (27) ആണ് പിടിയിലായത്. കേസില്‍ ജാമ്യമെടുത്ത് മുങ്ങി നടക്കുകയായിരുന്നു ഇയാള്‍.

2014ല്‍ വീടിനു സമീപത്ത് താമസിക്കുന്ന വികലാംഗയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. നേരത്തെ അറസ്റ്റിലായിരുന്ന പ്രതി ജാമ്യം ലഭിച്ചതോടെ ഒളിവില്‍ പോകുകയായിരുന്നു. പിന്നീട് രണ്ടു വര്‍ഷമായി രാജേഷനെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. കഴിഞ്ഞ ദിവസം മറയൂര്‍ എസ്‌ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി വീണ്ടും വലയിലായത്.

തൊടുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയാ റിമാന്റ് ചെയ്തു. ചന്ദനം, അടയ്ക്ക മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News