പ്രായത്തെ പിടിച്ച് നിര്‍ത്തും ഭക്ഷണങ്ങള്‍

പ്രായമാവുക എന്നത് പ്രകൃതി നിയമമാണ്. ഓരോ ദിവസം ചെല്ലുന്തോറും നമുക്കെല്ലാം പ്രായമേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന്റെ ക്ഷീണവും പ്രകടമായ മാറ്റങ്ങളും ശരീരത്തില്‍ കാണിക്കണം എന്ന് ആര്‍ക്കും ആഗ്രഹമില്ല. പലപ്പോഴും നമ്മുടെ ചില ശീലങ്ങള്‍ തന്നെയാണ് വാര്‍ദ്ധക്യത്തെ ശരീരത്തിലേക്ക് കൂടി വിളിച്ച് വരുത്തുന്നത്.

ഇതിന് പരിഹാരം കാണാന്‍ നമ്മള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. വയസ്സാവുന്നതിന്റെ എല്ലാ പ്രശ്നങ്ങളും ശരീരത്തില്‍ ബാഹ്യമായി കാണുന്നു. എന്നാല്‍ ചില ഭക്ഷണങ്ങളിലൂടെ തന്നെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാം. നിങ്ങളുടെ ഡയറ്റില്‍ ഇനി പറയുന്ന ഭക്ഷണം ഉള്‍പ്പെടുത്തി നോക്കൂ. അത് നിങ്ങളെ വയസ്സാവുന്നതില്‍ നിന്നും എന്നും അകറ്റി നിര്‍ത്തും. ഏതൊക്കെ ഭക്ഷണങ്ങളാണ് എന്ന് നോക്കാം.

നട്സ്

നട്സ് ആണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍. ഇതിലുള്ള വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും പ്രായാധിക്യത്തെ പിടിച്ച് കെട്ടുന്നു. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. മാത്രമല്ല സൗന്ദര്യത്തേയും സംരക്ഷിക്കുന്നു.

ബെറികള്‍

പല തരത്തിലുള്ള ബെറികള്‍ നിങ്ങള്‍ക്ക് ശീലമാക്കാം. സ്ട്രോബെറി, ബ്ലാക്ക്ബെറി എന്നിവയെല്ലാം ഇത്തരത്തില്‍ ഡയറ്റിന്റെ ഭാഗമാക്കേണ്ടതാണ്. ഇതിലടങ്ങിയിട്ടുള്ള ഫ്ളവനോയ്ഡ് ആണ് അകാല വാര്‍ദ്ധക്യത്തില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നത്.

തൈര്

വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് തൈര്. തൈരിലാകട്ടെ കുറഞ്ഞ കലോറിയാണ് ഉള്ളത്. ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. മാത്രമല്ല മുഖത്തുണ്ടാവുന്ന ചുളിവുകളും മറ്റും ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് തൈര്.

ആവക്കാഡോ

വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ആവക്കാഡോ. ഇത് ചര്‍മ്മത്തെ പരിപോഷിപ്പിക്കുന്നു. ആവക്കാഡോയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ശരീരത്തില്‍ നിര്‍ജ്ജലീകരണം ഇല്ലാതെ സഹായിക്കുന്നതിനും ആവക്കാഡോ നല്ലതാണ്.

വെളുത്തുള്ളി

ഭക്ഷണത്തില്‍ വെളുത്തുള്ളി ധാരാളം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് പ്രായാധിക്യം മൂലമുണ്ടാകുന്ന പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ്. കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ പ്രശ്നങ്ങള്‍ക്കെല്ലാം പ്രതിവിധിയാണ്.

ധാന്യങ്ങള്‍

ഭക്ഷണ ശീലത്തില്‍ ധാന്യങ്ങള്‍ ധാരാളം ഉള്‍പ്പെടുത്തുക. ഇത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അകാല വാര്‍ദ്ധക്യത്തിനും പരിഹാരം നല്‍കുന്നു.

പച്ചക്കറികള്‍

ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതു പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പച്ചക്കറികള്‍. പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel