പാനമ ഗേറ്റ് അഴിമതി: നവാസ് ഷെരീഫ് രാജിവച്ചു

പാനമ ഗേറ്റ് അഴിമതിക്കേസില്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സുപ്രീം കോടതി പുറത്താക്കി. അഴിമതിക്കേസ് ശരിവച്ചുകൊണ്ടാണ് കോടതി വിധി. ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ ഖാന്‍ അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്.

ഷെരീഫിന്റ കുടുംബം അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണം കോടതി അംഗീകരിച്ചു. ഷെരീഫിനെതിരെ കേസെടുത്ത് വിചാരണ ചെയ്യാനും കോടതി നിര്‍ദ്ദേശം നല്‍കി. ഷെരീഫിനെതിരെ ക്രിമിനല്‍ കേസ് എടുക്കും. പാര്‍ലമെന്റിനെ വഞ്ചിച്ചെന്ന് കോടതി പറഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സ്ഥാനം നവാസ് ഷെരീഫ് രാജിവച്ചു.

കഴിഞ്ഞ വര്‍ഷം പുറത്തു വന്ന പനാമ രേഖകളിലാണ് ഷരീഫും കുടുംത്തിനുമെതിരെ പരാമര്‍ശങ്ങളുള്ളത്. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കേ ഷെരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങളാണു പനാമ രേഖകളിലൂടെ പുറത്തുവന്നത്.

ഷെരീഫിന്റെ മക്കളായ മറിയത്തിനും ഹസനും എതിരെ പനാമ രേഖകളില്‍ പരാമര്‍ശമുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ ഷെരീഫിന്റെ അനന്തരാവകാശിയായി കരുതുന്ന ആളാണ് മകള്‍ മറിയം. കഴിഞ്ഞ ഏപ്രിലില്‍ കേസ് പരിഗണിച്ച കോടതി ഷെരീഫിനെതിരെ തെളിവുകളില്ലായെന്ന് കണ്ടെത്തുകയും കേസ് അന്വേഷിക്കുന്ന സംഘത്തിനോട് ഷെരീഫിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഷെരീഫിന്റെയും കുടുംബത്തിന്റെയും ആസ്തികളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായി എന്നാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷെരീഫ് വ്യാപകമായി ഭൂമി വാങ്ങി കൂട്ടി എന്ന് അന്വേഷണ സംഘം പറയുമ്പോള്‍ ഇത് കുടുംബ സ്വത്ത് ഉപയോഗിച്ച് വാങ്ങിയതാണെന്നാണ് ഷെരീഫിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News