ശാസ്ത്രലോകത്തെ കബളിപ്പിച്ച മത്സ്യം ‘പിടിക്കപ്പെട്ടു’; പക്ഷേ..

ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നാണ് സണ്‍ഫിഷുകള്‍. നൂറ്റാണ്ടുകളായി
ശാസ്ത്രലോകത്തിന്റെ കണ്ണില്‍പ്പെടാതെ ഒളിഞ്ഞിരിക്കുകയായിരുന്നു സണ്‍ഫിഷ്. നീണ്ട നാലുവര്‍ഷത്തെ തിരച്ചിലിനൊടുവില്‍ സണ്‍ഫിഷിനെ കണ്ടെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മര്‍ഡോക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍.

130 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്ര വലിയൊരു ജീവിയെ കണ്ടെത്തുന്നത്. സണ്‍ഫിഷുകളിലെ നാലാമത്തെ വിഭാഗമായ ഹുഡ്വിങ്കര്‍ സണ്‍ഫിഷിനെയാണ് കണ്ടെത്തിയത്.

വലിയ സണ്‍ഫിഷുകള്‍ക്ക് 14 അടിവരെ നീളവും 10 അടി വീതിയും 2 ടണ്‍ വരെ ഭാരവും ഉണ്ടാകും. സാധാരണ മീനുകളില്‍ നിന്നും ഏറെ വ്യത്യസ്തമായ രൂപമാണ് ഇവയുടേത്.

ന്യൂസീലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് തീരത്ത് നാലു സണ്‍ഫിഷുകള്‍ ചത്തു തീരത്തടിഞ്ഞിട്ടുണ്ടെന്ന വിവിരം ലഭിച്ചതനുസരിച്ച് ഗവേഷകര്‍ അവിടെയെത്തിയപ്പോഴാണ് ഇത്രയും കാലം ശാസ്ത്രലോകത്തെ കബളിപ്പിച്ച് മറഞ്ഞിരുന്ന ഹുഡ്വിങ്കര്‍ സണ്‍ഫിഷിനെ കണ്ടെത്തിയത്. ഇവിടെ കണ്ടെത്തിയ മത്സ്യങ്ങളെ കൂടുതല്‍ പഠനത്തിനു വിധേയമാക്കി.

വലിപ്പമുണ്ടെങ്കിലും അവയുടെ മെലിഞ്ഞ ശരീരഘടന പെട്ടെന്ന് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടു പോകാന്‍ സഹായിക്കുന്നവയാണ്. ഈ പ്രത്യേകത തന്നെയാണ് ഇവയെ ഇത്രയും കാലം ശാസ്ത്രലോകത്തിന്റെ കണ്ണില്‍ പെടാതെ കഴിയാന്‍ സഹായിച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News